ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയിൽ ഉപയോഗിക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി ലാബ് റിപ്പോർട്ട്.
തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ലാബ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് ഹൈക്കോടതി നാളെ പരിശോധിക്കും. കീടനാശിനിയുടെ അംശം അടങ്ങിയ ഭക്ഷ്യവസ്തുവാണ് അരവണയെന്നാണ് റിപ്പോർട്ട്. അരവണയിൽ ഉപയോഗിക്കുന്ന ഏലത്തിൽ അനുവദനീയമായ പരിധിക്കപ്പുറമുള്ള രാസവസ്തുക്കൾ കണ്ടെത്തിയതായി അതിൽ പറയുന്നു.
ഏലക്ക വിതരണം സംബന്ധിച്ച് അയ്യപ്പ സ്‌പൈസസ് കമ്പനി കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി ടെസ്റ്റ് നടത്താൻ നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് തിരുവനന്തപുരത്തെ ലബോറട്ടറിയിൽ പരിശോധന നടത്തിയത്.