സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക: ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.
പാർശ്വവൽക്കരിക്കപ്പെട്ടവരും ന്യൂനപക്ഷ വിഭാഗങ്ങളുമുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാൻ ബിജെപി അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 400 ദിവസങ്ങൾ ബാക്കിയുണ്ടെന്നും എല്ലാ പാർട്ടി അംഗങ്ങളോടും പൂർണ്ണ സമർപ്പണത്തോടെ സമൂഹത്തെ സേവിക്കണമെന്നും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ആത്മവിശ്വാസം വളർത്തുന്ന നടപടിയെന്ന നിലയിൽ പാസ്മൻദാസ്, ബോറകൾ, മുസ്ലീം പ്രൊഫഷണലുകൾ, വിദ്യാസമ്പന്നരായ മുസ്ലീങ്ങൾ എന്നിവരുമായി ബന്ധപ്പെടാൻ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു
പ്രധാനമന്ത്രി മോദി ‘സൂഫിസ’ത്തെക്കുറിച്ച് വളരെയേറെ സംസാരിച്ചു, കൂടാതെ വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളെ കാണാനും അവരുമായി ബന്ധപ്പെടാൻ സർവ്വകലാശാലകളും പള്ളികളും പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടു.
‘അമിതവിശ്വാസം’ ഉണ്ടാകരുതെന്ന് പാർട്ടിക്ക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി, 1998-ൽ ദിഗ്‌വിജയ സിങ്ങിന്റെ നേതൃത്വത്തിലുള്ള അന്നത്തെ കോൺഗ്രസ് സർക്കാരിന് ജനപ്രീതി ഇല്ലാതിരുന്നിട്ടും മധ്യപ്രദേശിൽ ബി.ജെ.പിയുടെ തോൽവിയുടെ ഉദാഹരണം ഉദ്ധരിച്ചു.
18നും 25നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം കണ്ടിട്ടില്ലെന്നും മുൻ സർക്കാരുകളുടെ ‘അഴിമതിയെയും തെറ്റായ നടപടികളെയും’ കുറിച്ച് അവരെ ബോധവാന്മാരാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ‘നല്ല ഭരണം’ ത്തെക്കുറിച്ച് അവർ അറിയണ്ടതുണ്ടെന്നും മോദി പറഞ്ഞു
തിങ്കളാഴ്ച ആരംഭിച്ച ബിജെപിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗം പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ സമാപിച്ചു.