You are currently viewing സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ പാടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ പാടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

  • Post author:
  • Post category:Kerala
  • Post comments:0 Comments

യൂട്യൂബ് വീഡിയോ നിർമ്മാണം
ധന സമ്പാദനത്തിന് അവസരം
നൽകുന്നതിനാൽ
സര്‍ക്കാര്‍ ജീവനക്കാരുടെ 1960 ലെ പെരുമാറ്റച്ചട്ടങ്ങൾക്ക്
വിരുദ്ധം  ആവുകയും, അതിനാൽ സർക്കാർ ഉദ്യോഗസ്ഥർ യൂട്യൂബ് ചാനൽ തുടങ്ങുന്നത് നിയമ ലംഘനമാണെന്ന്  സർക്കാർ പറഞ്ഞു

യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്നിശമന സേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് സർക്കാരിൻ്റെ ഉത്തരവ്.

യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വ്യക്തികള്‍ സബ്സ്ക്രൈബ് ചെയ്യുന്ന പക്ഷം വീഡിയോ അപ്ലോഡ് ചെയ്യുന്നായാൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതാണ്. ഇത് 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ്.
ഇന്‍റര്‍നെറ്റിലോ, സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യൂട്യൂബ് ചാനലിൻ്റെ കാര്യം വ്യത്യസ്തമാണ്

ആയതിനാല്‍ നിലവിലെ ചട്ട പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡയറക്ടര്‍ ജനറലിനാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.

Leave a Reply