You are currently viewing സാമ്പത്തീക ഞെരുക്കം: ഷെയർചാറ്റ് 20% ജീവനക്കാരെ പിരിച്ചുവിട്ടു

സാമ്പത്തീക ഞെരുക്കം: ഷെയർചാറ്റ് 20% ജീവനക്കാരെ പിരിച്ചുവിട്ടു

  ഇന്ത്യൻ നിർമ്മിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർ ചാറ്റിൻ്റെയും, ഷോർട്ട്-വീഡിയോ പ്ലാറ്റ്‌ഫോമായ മോജിന്റെ ഉടമയുമായ മൊഹല്ല ടെക്കും അതിന്റെ 20% ജീവനക്കാരെ വെട്ടിക്കുറച്ചതായി കമ്പനി സിഇഒ അങ്കുഷ് സച്ച്‌ദേവ അറിയിച്ചു

പുതിയ പിരിച്ചുവിടലുകൾ ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിൽ 500 ഓളം തൊഴിലുകൾ വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ കമ്പനി കുറഞ്ഞത് 100 തൊഴിലവസരങ്ങൾ കുറച്ചിരുന്നു.

‘നിലവിലെ അനിശ്ചിതത്വത്തിൽ ഞങ്ങളുടെ കമ്പനിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ  20%  സ്ഥിരം ജീവനക്കാരെ പിരിച്ചുവിടണ്ടതായി വരുന്നു .ഞങ്ങൾക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് ‘ ഒരു കുറിപ്പിൽ സച്ച്ദേവ പറഞ്ഞു. 

‘2021 ലെ ഉയർന്ന വിപണിയിലെ വളർച്ചയെ ഞങ്ങൾ തെറ്റായി വിലയിരുത്തി, ആഗോള പണലഭ്യതയുടെ ദൈർഘ്യവും തീവ്രതയും ഞങ്ങൾ കുറച്ചുകാണിച്ചു,’ഫരീദ് അഹ്‌സാനും ഭാനു പ്രതാപ് സിങ്ങും ചേർന്ന് 2015 ൽ സ്ഥാപനം ആരംഭിച്ച സച്ച്‌ദേവ പറഞ്ഞു. 

ഷെയർചാറ്റിന്റെ മാതൃസ്ഥാപനത്തിലെ പിരിച്ചുവിട്ട ജീവനക്കാർക്കായി കമ്പനി ഒരു സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു.  പിരിച്ചർ വിടൽ  നോട്ടീസ് കാലയളവിനുള്ള പേഔട്ടും ഒരു മുഴുവൻ സമയ ജീവനക്കാരനെന്ന നിലയിൽ പൂർത്തിയാക്കിയ ഓരോ വർഷത്തിനും 15 ദിവസത്തെ അധിക പ്രതിമാസ മൊത്ത ശമ്പളവും നൽകുന്നതായിരിക്കും.

2022 ഡിസംബർ 31 വരെ പെർഫോമൻസ് ബോണസ് 100%  നൽകും, കൂടാതെ സിഇഒയുടെ കുറിപ്പ് അനുസരിച്ച്, മിച്ചമുള്ളതും ,നൽകപെടാത്തതുമായ എല്ലാ തുകകളും നൽകും .

കൂടാതെ, ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ 2023 ജൂൺ 30 വരെ സജീവമായി തുടരും, കൂടാതെ തൊഴിൽ കാലയളവിൽ കമ്പനി ജീവനക്കാർക്ക് നൽകുന്ന ലാപ്‌ടോപ്പുകളും സ്‌മാർട്ട്‌ഫോണുകളും ജീവനക്കാരന് അവരുടെ സ്വകാര്യ ഉപയോഗത്തിനായി നിലനിർത്താം.

ഈ യാത്രയിൽ ഞങ്ങളുടെ എല്ലാ ജീവനക്കാരുടെയും തൊഴിൽ ഭദ്രത ഉറപ്പാക്കാൻ ഞങ്ങൾക്ക് മതിയായ നടപടികൾ സമയബന്ധിതമായി സ്വീകരിക്കാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു, ക്ഷമാപണം ചെയ്യുന്നു,’ സച്ച്‌ദേവ ബാധിത ജീവനക്കാർക്കുള്ള കുറിപ്പിൽ തന്റെ അവസാന വാക്കുകളിൽ പറഞ്ഞു.

Leave a Reply