You are currently viewing സിക്കിമിൽ മിന്നൽ പ്രളയം, 23 സൈനികരെ കാണാതായി

സിക്കിമിൽ മിന്നൽ പ്രളയം, 23 സൈനികരെ കാണാതായി

സിക്കിമിലെ സിംഗ്ടാം ജില്ലയിൽ തീസ്ത നദിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. ചുങ്താങ് അണയിൽ നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടതിനാൽ അപകടം സംഭവിച്ചതാകാമെന്ന് കരുതപെ ടുന്നു

സിംഗ്ടാമിന് സമീപം ബർദാങ്ങിൽ പാർക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങൾ മലവെള്ളത്തിൽ ഒഴുകിപ്പോയി. 41 വാഹനങ്ങൾ ഇപ്പോഴും ചെളിയിൽ മുങ്ങിയിരിക്കുകയാണ്. സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് ഇന്റർനെറ്റ് സംവിധാനം തടസ്സപ്പെട്ടതിനാൽ സൈന്യം വെല്ലുവിളികൾ നേരിടുന്നു.

സിക്കിമിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന ലോനാക് തടാകത്തിൽ വെള്ളപൊക്കമുണ്ടായി. തടാകങ്ങളുടെ അണകൾ തകരുന്നതിനാൽ ഹ്രസ്വമായ സമയത്തിനുള്ളിൽ വൻതോതിലുള്ള വെള്ളപ്പൊക്കത്തിന് കാരണമാകാം.

 കനത്ത മഴ സിക്കിമിലെ പ്രളയ സാഹചര്യം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. സംസ്ഥാനം നിലവിൽ റെഡ് അലർട്ടിലാണ്

സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമംഗ് സംഭവത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തി രക്ഷാപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തീസ്ത നദീതടത്തിലെ ചില സൈനിക സ്ഥാപനങ്ങളും മലവെള്ളത്തിൽ തകർന്നു. നാശനഷ്ടത്തിന്റെ പൂർണവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Leave a Reply