You are currently viewing സുപ്രീംകോടതിയിൽ<br>വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് കേസുകൾ കേട്ടു

സുപ്രീംകോടതിയിൽ
വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് കേസുകൾ കേട്ടു

ഡൽഹി:ചരിത്രത്തിൽ വളരെ അപൂർവ്വമായി മാത്രം നടക്കുന്ന ഒരു സംഭവത്തിന് ഇന്ന് സുപ്രീം കോടതി സാക്ഷിയായി വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം.
ത്രിവേദി എന്നിവര്‍ അടങ്ങിയ  വനിതാബെഞ്ചാണ് കേസുകള്‍ കേട്ടത്. ഇത് മൂന്നാമെത്തെ തവണയാണ് ചരിത്രത്തിൽ  സമ്ബൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത്.

ഒന്‍പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും പത്ത് ട്രാന്‍സ്ഫര്‍ ഹര്‍ജികളും പത്ത് ജാമ്യഹര്‍ജികളും ഉള്‍പ്പടെ മുപ്പത്തി രണ്ട് ഹര്‍ജികളാണ് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേട്ടത്. 

Leave a Reply