You are currently viewing സൈബർ ക്രൈം ശ്രംഖല ‘ഹൈവ്’ യുഎസ് തകർത്തു

സൈബർ ക്രൈം ശ്രംഖല ‘ഹൈവ്’ യുഎസ് തകർത്തു

ലോകമെമ്പാടുമുള്ള 1,500-ലധികം ഇരകളിൽ നിന്ന് 100 മില്യണിലധികം യുഎസ് ഡോളർ തട്ടിയെടുത്ത ഹൈവ് റാൻസംവേറിൻ്റെ ഓപ്പറേഷൻ അടച്ചുപൂട്ടിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു

“ഇരകളിൽ നിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്ത ഒരു അന്താരാഷ്ട്ര റാൻസംവേർ നെറ്റ്‌വർക്ക് നീതിന്യായ വകുപ്പ് തകർത്തു,”ഒരു പ്രസ്താവനയിൽ, യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പറഞ്ഞു,

“ഏകദേശം ഏഴ് മാസത്തെ നുഴഞ്ഞുകയറ്റത്തിന് ശേഷം, ഡച്ച്, ജർമ്മൻ നിയമപാലകർക്കൊപ്പം യുഎസ് അധികാരികൾ ഹൈവിന്റെ വെബ്‌സൈറ്റിന്റെയും സെർവറുകളുടെയും നിയന്ത്രണം ഏറ്റെടുത്തു” അദ്ദേഹം പറഞ്ഞു

ഹൈവ് ഒരു  സേവനമായി പ്രവർത്തിച്ചു തുടങ്ങുകയും, തുടർന്നു   അതിന്റെ സോഫ്റ്റ്‌വെയറും മറ്റ് സേവനങ്ങളും ഉപയോഗിച്ച് ഇടപാടുകാരുടെ ഐടി സിസ്റ്റങ്ങളിലേക്ക് കടക്കുകയും ലോക്ക് ചെയ്യുകയും ചെയ്യുന്നു .തുടർന്നു ഭീഷണിപെടുത്തി വൻ തുക തട്ടിയെടുക്കുകയും ചെയ്യും ,ഇതായിരുന്ന പ്രവർത്തന രീതി.

ഹൈവ് ഹാക്ക് ചെയ്യുകയും അവരുടെ ഡാറ്റാ സംവിധാനങ്ങൾ മരവിപ്പിക്കുകയും ചെയ്തതിന് ശേഷം 130 മില്യൺ യുഎസ് ഡോളർ ഭീഷണി തുകയായി നൽകേണ്ടിവരുന്നതിൽ നിന്ന് കമ്പനികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞു.

Leave a Reply