സൊമാലിയയിൽ യുഎസ് സൈന്യം നടത്തിയ റെയ്ഡിൽ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡറേ വധിച്ചു
പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച് സോമാലിയയിൽ യുഎസ് സൈന്യം നടത്തിയ റെയ്ഡിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രധാന പ്രാദേശിക കമാൻഡറായ ബിലാൽ അൽ-സുഡാനി, കൊല്ലപ്പെട്ടതായി യുഎസ് അധികൃതർ അറിയിച്ചു
ബിലാൽ കൊല്ലപ്പെട്ട സ്ഥലത്ത് സുഡാനിൽ നിന്നുള്ള പത്തോളം ഐഎസ് അനുഭാവികൾ ഉണ്ടായിരുന്നു, എന്നാൽ വെടിവയ്പ്പിൽ അമേരിക്കക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“ജനുവരി 25 ന്, പ്രസിഡന്റിന്റെ ഉത്തരവനുസരിച്ച്, യുഎസ് സൈന്യം വടക്കൻ സൊമാലിയയിൽ ഒരു ഓപ്പറേഷൻ നടത്തി, ഇത് ബിലാൽ അൽ-സുഡാനി ഉൾപ്പെടെ നിരവധി ഐസിസ് അംഗങ്ങളുടെ മരണത്തിന് കാരണമായി,” പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു.
“ആഫ്രിക്കയിൽ ഐഎസിന്റെ വർദ്ധിച്ചുവരുന്ന സാന്നിധ്യം വളർത്തിയെടുക്കുന്നതിനും അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനു അൽ-സുഡാനി മേൽനോട്ടം വഹിച്ചിരുന്നു,” ഓസ്റ്റിൻ പറഞ്ഞു.