You are currently viewing സ്പെയിനിലെ പള്ളിയിൽ അക്രമം :ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

സ്പെയിനിലെ പള്ളിയിൽ അക്രമം :ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ബുധനാഴ്ച (ജനുവരി 25) അൽജെസിറാസ് നഗരത്തിലെ രണ്ട് പള്ളികളിൽ കത്തിയുമായി ഒരാൾ ആക്രമണം നടത്തി, പള്ളിയിലെ കപ്യാർ കൊല്ലപ്പെടുകയും ഒരു പുരോഹിതനെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് സ്പെയിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തെക്കൻ നഗരത്തിൽ അറസ്റ്റിലായ പ്രതി സ്പെയിനിന്റെ നാഷണൽ പോലീസിന്റെ കസ്റ്റഡിയിലാണ്. 

ജനുവരി 25 ന് വൈകുന്നേരം ഏഴ് മണിയോടെ സാൻ ഇസിഡ്രോ പള്ളിയിൽ പ്രവേശിച്ച ആയുധധാരി ഒരു പുരോഹിതനെ ആക്രമിക്കുകയും  പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് മന്ത്രാലയം അറിയിച്ചു.

അഞ്ച് മിനിറ്റിനുശേഷം, ആക്രമണകാരി മറ്റൊരു പള്ളിയായ ന്യൂസ്ട്ര സിയോറ ഡി ലാ പാൽമയിലേക്ക് പോയി, അവിടെ പ്രവേശിച്ച് കപ്പടരെ ആക്രമിച്ചുകൊണ്ട് തന്റെ അക്രമം തുടർന്നു.

  പരിക്കേറ്റ അന്റോണിയോ റോഡ്രിഗസ് എന്ന പുരോഹിതൻ ആശുപത്രിയിൽ ചികിത്സയിലാണ്.  ഡീഗോ വലൻസിയ എന്ന കപ്യാർ ആണ് മരിച്ചത്.

ഒരു ജഡ്ജി തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതായി  നാഷണൽ കോർട്ട് ഓഫ് സ്പെയിൻ പറഞ്ഞു.

സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും അനുശോചനം രേഖപ്പെടുത്തി.

Leave a Reply