സൗദി സൂപ്പർ കപ്പിലെ പരാജയം:ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറ്റപ്പെടുത്തി എൽ-നാസർ മാനേജർ
ആദ്യപകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വ്യക്തമായ ഒരു അവസരമുണ്ടായെങ്കിലും എൽ-നാസർ നു വേണ്ടി ഗോൾ നേടാനായില്ല. മാനേജർ റൂഡി ഗാർസിയയുടെ അഭിപ്രായത്തിൽ, ആ നിർണായക ഘട്ടത്തിൽ റൊണാൾഡോ ഗോൾ നേടയിരുന്നെങ്കിൽ, ഫലം മറ്റൊന്നാകുമായിരുന്നു.
അൽ-ഇത്തിഹാദിനോട് 3-1ന് തോറ്റാണ് എൽ-നാസർ സൗദി സൂപ്പർ കപ്പിൽ നിന്ന് പുറത്തായത്. ആദ്യ 15 മിനിറ്റിനുള്ളിൽ തന്നെ റൊമാരീഞ്ഞോ അൽ ഇത്തിഹാദിന് ലീഡ് നൽകി
ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അവസരം നഷ്ടപ്പെടുത്തിയതാണ് മത്സരത്തിന്റെ ഗതി മാറ്റിമറിച്ച കാര്യങ്ങളിലൊന്നെന്ന് ഗാർസിയ മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആൻഡേഴ്സൺ ടാലിസ്കയായിരുന്നു അൽ നാസറിന്റെ ഏക ഗോൾ സ്കോറർ. മറുവശത്ത്, റൊമാരീഞ്ഞോ, മുഹന്നദ് അൽ-ശങ്കീതി, അബ്ദുറസാഖ് ഹംദല്ല എന്നിവർ അൽ-ഇത്തിഹാദിനെ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിക്കാൻ സഹായിച്ചു. കളിയുടെ സമാപനത്തിൽ, അൽ-ഇത്തിഹാദ് അനുകൂലികൾ റൊണാൾഡോയെ കൂവിവിളിക്കുന്നതു കേൾക്കാമായിരുന്നു.അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിയുടെ പേര് ചൊല്ലി “മെസ്സി, മെസ്സി” എന്ന് ആർത്ത് വിളിക്കുകയും ചെയ്തു .