You are currently viewing ഹാലാൻഡിന്റെ റെക്കോഡ് കുതിപ്പ് തുടരുന്നു,ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ സിറ്റി 5-1 ന് വിജയിച്ചു.

ഹാലാൻഡിന്റെ റെക്കോഡ് കുതിപ്പ് തുടരുന്നു,ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ സിറ്റി 5-1 ന് വിജയിച്ചു.

ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ എർലിംഗ് ഹാലാൻഡിന്റെ ഹാട്രിക് ഗോളിൽ ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ സിറ്റി 5-1 ന് വിജയിച്ചു.

കളിയിൽ31-ാം മിനിറ്റിൽ  ജൂലിയൻ അൽവാരസിലൂടെ ചാമ്പ്യന്മാർ മുന്നിലെത്തി.

മൂന്ന് മിനിറ്റിനുള്ളിൽ ഫുൾഹാം സമനില പിടിച്ചു, എന്നാൽ പെട്ടെന്ന് നിയന്ത്രണം വീണ്ടെടുത്ത സിറ്റി 45-ാം മിനിറ്റിൽ നഥാൻ എകെയിലൂടെ വീണ്ടും ലീഡ് നേടി.

58-ാം മിനിറ്റിൽ ഹാലാൻഡ് തന്റെ ആദ്യ ഗോൾ നേടി, തുടർന്ന് രണ്ട് ഗോളുകൾ കൂടി ചേർത്ത് ഹാട്രിക് തികച്ചു.

കഴിഞ്ഞ സീസണിൽ നിരവധി സ്‌കോറിംഗ് റെക്കോർഡുകൾ തകർത്ത ഹാലാൻഡ്, ശനിയാഴ്ച മറ്റൊന്ന് കൂടി ചേർത്തു. 39 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 42 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടി ഏറ്റവും വേഗത്തിൽ നേരിട്ടോ അല്ലെങ്കിൽ സഹായായി 50 ഗോളുകൾ നേടുന്ന വ്യക്തിയായി അദ്ദേഹം മാറി

കളിയിലെ ഏറ്റവും വിവാദമായ നിമിഷം ആദ്യ പകുതിയിലായിരുന്നു, ആദ്യം എകെയുടെ ഗോൾ ഓഫ്‌സൈഡായി വിധിച്ചു. എന്നിരുന്നാലും VAR ഇടപെട്ട് ഗോൾ സാധുവാണെന്ന് വിധിച്ചു.

ജയത്തോടെ സിറ്റി പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമതെത്തി.നാല് കളികളിൽ നിന്ന് അവർ 12 പോയിന്റ് നേടി.   ഫുൾഹാമിന് അവരുടെ നാല് കളികളിൽ നിന്ന് നാല് പോയിന്റുണ്ട്.

Leave a Reply