ന്യൂഡൽഹി– 30 വയസും അതിൽ കൂടുതലുമുള്ള എല്ലാ വ്യക്തികൾക്കും 100% കവറേജ് ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ സാംക്രമികേതര രോഗങ്ങൾ നേരത്തെ കണ്ടെത്താനുള്ള (എൻസിഡി )സ്ക്രീനിംഗ് പദ്ധതി ആരംഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലുള്ള ഈ സംരംഭം, പ്രമേഹം, ഹൈപ്പർടെൻഷൻ, കൂടാതെ മൂന്ന് സാധാരണ അർബുദങ്ങൾ – ഓറൽ, ബ്രെസ്റ്റ്, സെർവിക്കൽ എന്നിവയുൾപ്പെടെ
നേരത്തേ കണ്ടെത്താനും സമയബന്ധിതമായ ഇടപെടൽ വർദ്ധിപ്പിക്കാനും ശ്രമിക്കുന്നു.
പ്രിവൻ്റീവ് ഹെൽത്ത് കെയർ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ കാമ്പയിൻ. പ്രാരംഭ ഘട്ടത്തിൽ ഈ അവസ്ഥകൾ തിരിച്ചറിയുന്നതിലൂടെ, രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങളുടെ രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമാകുന്ന എൻസിഡികളുടെ ഭാരം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
.
