ഇന്ത്യ മാനേജർ സ്ഥാനത്തേക്കുള്ള അപേക്ഷാ നടപടികൾ ജൂലൈ 3 മുതൽ ഔദ്യോഗികമായി അവസാനിച്ചതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു. മൊത്തം 291 അപേക്ഷകരാണ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
സ്ഥാനാർത്ഥികളിൽ,100 പേർ യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും ഉയർന്ന കോച്ചിംഗ് സർട്ടിഫിക്കേഷനായ യുവേഫ പ്രോ ലൈസൻസ് നേടിയിട്ടുണ്ട്. കൂടാതെ, 20 അപേക്ഷകർക്ക് എ.എഫ്.സി പ്രോ ലൈസൻസും 3 പേർക്ക് കൺമെബോൾ ലൈസൻസും ഉണ്ട്.
അനുയോജ്യരായ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണ് ഇപ്പോൾ എഐഎഫ്എഫിൻ്റെ മുന്നിലുള്ളത്. ജൂലായ് അവസാനത്തോടെ പുതിയ പരിശീലകനെ നിയമിക്കാനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.
രാജ്യത്തുടനീളമുള്ള ഫുട്ബോൾ പ്രേമികൾ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു, അന്താരാഷ്ട്ര ഫുട്ബോളിൽ ടീം ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഒരു നേതാവിനെ പ്രതീക്ഷിക്കുന്നു.