രാജ്യവ്യാപകമായി 10,000 ലോക്കോമോട്ടീവുകളും 9,000 കിലോമീറ്റർ റെയിൽവേ ട്രാക്കുകളും കവാച് 4.0 കൊണ്ട് സുരക്ഷിതമാക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
2030 ഡിസംബറോടെ രാജ്യത്തുടനീളം കവാച് 4.0 ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഇന്ന് ജയ്പൂരിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി .ട്രെയിൻ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രത്യേകിച്ച് അപകടങ്ങൾ തടയുന്നതിനുമാണ് ഇത് കൊണ്ടു റെയിൽവേ ലക്ഷ്യമിടുന്നത്.
ഈ മഹത്തായ പദ്ധതിയുടെ ഭാഗമായി 10,000 ലോക്കോമോട്ടീവുകളും 9,000 കിലോമീറ്റർ റെയിൽവേ ട്രാക്കുകളും കവാച് 4.0 കൊണ്ട് സജ്ജീകരിക്കും. പുതിയ സുരക്ഷ സംവിധാനം സങ്കീർണ്ണമാണെന്നും അത് പൂർണ്ണമായി നടപ്പിലാക്കാൻ ആവശ്യമായ സമയം വേണമെന്ന് മന്ത്രി പറഞ്ഞു
രാജസ്ഥാനിലെ സവായ് മധോപൂരിൽ ഇന്ന് ഉച്ചകഴിഞ്ഞ് കവാച്ച് ഘടിപ്പിച്ച ട്രെയിനിൻ്റെ ട്രയൽ റണ്ണിൽ ശ്രീ വൈഷ്ണവ് നേരിട്ട് പങ്കെടുത്തു. കോട്ട റെയിൽവേ ഡിവിഷൻ്റെ ഭാഗമായ കോട്ടയ്ക്കും സവായ് മധോപൂരിനുമിടയിലുള്ള റെയിൽവേ ട്രാക്ക് കവാച് 4.0 ഉപയോഗിച്ച് സമ്പൂർണമായി സജ്ജീകരിച്ച രാജ്യത്തെ ആദ്യത്തേതാണ്.
കവാച് 4.0, ഒരിക്കൽ രാജ്യവ്യാപകമായി നടപ്പിലാക്കിയാൽ, ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന സുരക്ഷ ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അപകടങ്ങളിൽ നിന്ന് വളരെ ആവശ്യമായ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.