ശനിയാഴ്ച ഉച്ചയ്ക്ക് തെക്കൻ ഇക്വഡോറിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 12 പേരെങ്കിലും മരിച്ചതായി സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇക്വഡോർ പ്രസിഡന്റിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള വിവരം അനുസരിച്ച്, എൽ ഓറോ പ്രവിശ്യയിൽ 11 പേരും അസുവായ് പ്രവിശ്യയിൽ ഒരാളും മരിച്ചു.
നേരത്തെ ഒരു പ്രസ്താവനയിൽ, അസുവായിൽ ഒരാൾ കാറിലേക്ക് മതിൽ ഇടിഞ്ഞുവീണ് മരിച്ചുവെന്നും എൽ ഓറോയിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് പേരെങ്കിലും ഒരു സുരക്ഷാ ക്യാമറ ടവർ താഴെവീണ് മരിച്ചുവെന്നും അധികൃതർ പറഞ്ഞു
പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണെന്നും പ്രസിഡൻസി കൂട്ടിച്ചേർത്തു, എന്നാൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.
യു.എസ്.ജി.എസ് ഭൂചലനത്തിന് ഓറഞ്ച് അലർട്ട് നൽകി, “ഗുരുതരമായ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും ദുരന്തം വ്യാപകമാകാൻ സാധ്യതയുണ്ട്” എന്നും പറഞ്ഞു.