You are currently viewing അർജന്റീനയിൽ കൊടുങ്കാറ്റിനെ തുടർന്ന് 13 പേർ മരിച്ചു
പ്രതീകാത്മക ചിത്രം /Photo -Pixabay

അർജന്റീനയിൽ കൊടുങ്കാറ്റിനെ തുടർന്ന് 13 പേർ മരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ശനിയാഴ്ച അർജന്റീനയുടെ അറ്റ്ലാന്റിക് തീരത്ത്  കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് തീരദേശ നഗരമായ ബഹിയ ബ്ലാങ്കയിൽ കുറഞ്ഞത് 13 പേർ മരിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.

 ബഹിയ ബ്ലാങ്ക മേയർ ഫെഡറിക്കോ സുസ്ബിയെല്ലസ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മരണപെട്ടവരുടെ എണ്ണം സ്ഥിരീകരിച്ചു. അർജന്റീനയിലെ മുൻനിര കാർഷിക മേഖലകളിലൊന്നായ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ തെക്കേ അറ്റത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ  നഗരം ശക്തമായ കൊടുങ്കാറ്റിന്റെ ആഘാതം വഹിച്ചു.

 മണിക്കൂറിൽ 150 കിലോമീറ്റർ (മണിക്കൂറിൽ 93 മൈൽ) വേഗത്തിലുള്ള  കാറ്റിന്റെ തുടർച്ചയായ ഭീഷണി കാരണം ഞായറാഴ്ച രാവിലെ വരെ വീടിനുള്ളിൽ തന്നെ തുടരാൻ സർക്കാർ ആവശ്യപെട്ടു. പ്രസിഡന്റ് ഹാവിയർ മിലിയുടെ ഓഫീസ് ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.

 മരണത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്, എന്നാൽ വീണുകിടക്കുന്ന അവശിഷ്ടങ്ങൾ, നിലംപൊത്തിയ വൈദ്യുതി ലൈനുകൾ,  എന്നിവ മരണത്തിന് കാരണമായേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനും അതിജീവിക്കാൻ സാധ്യതയുള്ളവർക്കായി തിരച്ചിൽ നടത്തുന്നതിനുമായി അടിയന്തര സേനാംഗങ്ങൾ അശ്രാന്ത പരിശ്രമത്തിലാണ്. ദുരിതബാധിതരായ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും സഹായം നൽകുമെന്ന് അർജന്റീനിയൻ സർക്കാർ പറഞ്ഞു.

Leave a Reply