വടക്കൻ ബർക്കിനാ ഫാസോയിലെ ഒരു കത്തോലിക്ക ദേവാലയത്തിൽ നടന്ന “ഭീകരാക്രമണത്തിൽ” 15 പേർ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് മുതിർന്ന ഒരു സഭാ വക്താവ് പറഞ്ഞു.
“ഇന്ന് ഫെബ്രുവരി 25ന് ഞായറാഴ്ച പ്രാർത്ഥനയ്ക്കായി സമ്മേളിച്ചിരുന്ന എസ്സകാന ഗ്രാമത്തിലെ കത്തോലിക്ക സമൂഹം ഭീകരാക്രമണത്തിന് ഇരയായി. ഇക്കാര്യം ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു,” ഡോറി രൂപതയിലെ വികാരി ജനറലായ ജീൻ-പിയറി സാവോഡോഗോ എഎഫ്പി – ക്ക് അയച്ച പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബർക്കിനാ ഫാസോയിൽ സമാധാനവും സുരക്ഷിതത്വവും ആവശ്യപ്പെട്ട് സാവോഡോഗോ നമ്മുടെ രാജ്യത്ത് മരണവും നാശവും വിതയ്ക്കുന്നവരെ അപലപിച്ചു.
ഈ പ്രദേശത്ത് സജീവമായ ഭീകര ഗ്രൂപ്പുകളുടെ പേരിൽ ആരോപിക്കപ്പെടുന്ന അതിക്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണിത്. ചില ഗ്രൂപ്പുകൾ ക്രിസ്ത്യൻ ദേവാലയങ്ങളെ ലക്ഷ്യമിട്ടപ്പോൾ മറ്റുചിലത് വൈദീകരുടെ തട്ടിക്കൊണ്ടുപോകലിൽ ഏർപ്പെട്ടിരുന്നു.
ഉയർന്നുവരുന്ന അക്രമാസക്ത തീവ്രവാദത്തിനെതിരെ പോരാട്ടത്തിലാണ് വലിയ സഹേൽ പ്രദേശം.
2015 മുതൽ ഭീകരവാദ അതിക്രമങ്ങൾ ബർക്കിനാ ഫാസോയിലേക്കും നൈജറിലേക്കും വ്യാപിച്ചു.
ഈ അക്രമങ്ങളിൽ ഏകദേശം 20,000 പേർ ബർക്കിനാ ഫാസോയിൽ കൊല്ലപ്പെട്ടു, കൂടാതെ 20 ലക്ഷത്തിലധികം പേർ പലായനം ചെയ്യപ്പെട്ടു