You are currently viewing കുടുംബസമേതം വിനോദയാത്ര പോയ  15 കാരിയെ കാണാതായി

കുടുംബസമേതം വിനോദയാത്ര പോയ 15 കാരിയെ കാണാതായി

പാലക്കാട്: കുടുംബാംഗങ്ങളായ ഏകദേശം 40 പേരോടൊപ്പം കർണാടകയിലെ ചിക്കമംഗളൂരിലേക്ക് വിനോദയാത്ര പോയ 15 കാരിയെ കാണാതായി.

ചിക്കമംഗളൂരിലെ ബാബ ബുധൻഗിരി വ്യൂ പോയിന്റിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പാലക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ കാണാതായത്.

കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശിയായ രമേശ് ഗോപാലന്റെ മകൾ ശ്രീനന്ദയെയാണ് കാണാതായത്.

കുട്ടിയെ കണ്ടെത്തുന്നതിനായി ചിക്കമംഗളൂർ പൊലീസിന്റെ നേതൃത്വത്തിൽ വ്യൂ പോയിന്റ് പരിസരത്ത് വ്യാപക പരിശോധന തുടരുകയാണ്.

Leave a Reply