ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.

  • Post author:
  • Post category:Sports
  • Post comments:0 Comments

   മഹേല ജയവർധനയെ മറികടന്ന് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ തന്റെ 268-ാം മത്സരത്തിലാണ് കോലി ഈ നേട്ടം കൈവരിച്ചത്.

448 ഏകദിനങ്ങളിൽ നിന്ന് 12,650 റൺസാണ് ജയവർധനയുടെ സമ്പാദ്യം.  തന്റെ 259-ാം ഇന്നിംഗ്‌സിലാണ് മുൻ ശ്രീലങ്കൻ ക്യാപ്റ്റനെ കോഹ്‌ലി മറികടന്നത്. 50ന് മുകളിൽ ശരാശരിയുള്ള ആദ്യ പത്തിൽ ഇടം നേടിയ ഏക ബാറ്റ്‌സ്മാൻ.

463 ഏകദിനങ്ങളിൽ നിന്ന് 44.83 ശരാശരിയിൽ 49 സെഞ്ചുറികളും 96 അർധസെഞ്ചുറികളും സഹിതം 18,426 റൺസുമായി സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ മുന്നിൽ.

14,234 റൺസുമായി ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ആണ് പിന്നിൽ . ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ് (13,704), ശ്രീലങ്കൻ താരം സനത് ജയസൂര്യ (13,430) എന്നിവരാണ് മറ്റ് താരങ്ങൾ

Leave a Reply