You are currently viewing അടിയന്തര സംരക്ഷണം വേണ്ടത് 178 ഇനം പക്ഷികൾക്ക്, ആശങ്കകൾകളുയർത്തി പുതിയ പക്ഷി ജനസംഖ്യ റിപ്പോർട്ട്
ഇന്ത്യൻ റോളർ പക്ഷി/Image credits:Koshyk

അടിയന്തര സംരക്ഷണം വേണ്ടത് 178 ഇനം പക്ഷികൾക്ക്, ആശങ്കകൾകളുയർത്തി പുതിയ പക്ഷി ജനസംഖ്യ റിപ്പോർട്ട്

ഇന്ത്യയുടെ  പക്ഷി ജനസംഖ്യ റിപ്പോർട്ടായ സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേർഡ്സ് (SoIB) ഇന്ത്യയിലെ  പല പക്ഷി ഇനങ്ങളുടെയും അതിജീവനത്തെക്കുറിച്ച് ആശങ്കൾ ഉയർത്തുന്നു.  13  ഗവേഷണ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 942 പക്ഷി ഇനങ്ങളെ വിലയിരുത്തി.  നേരത്തെ പൊതുവായി കണക്കാക്കപ്പെട്ടിരുന്ന ചിലതുൾപ്പെടെ, അടിയന്തര സംരക്ഷണ നടപടികൾ ആവശ്യമുള്ള 178 ഇനങ്ങളെ ഇത് തിരിച്ചറിഞ്ഞു.

ഓൺലൈൻ ഡാറ്റാബേസ് ഇബേർഡ് വഴി ഏകദേശം 30,000 പക്ഷിനിരീക്ഷകർ നടത്തിയ 30 ദശലക്ഷത്തിലധികം ഫീൽഡ്  റിപ്പോർട്ടുകൾ  വിശകലനം ചെയ്തു.  25 വർഷത്തിനിടെ പഠിച്ച 348 പക്ഷി ഇനങളിൽ ഏകദേശം 60 ശതമത്തിൻ്റെയും എണ്ണത്തിൽ കുറവ് വന്നതായി  കണ്ടെത്തി. 2015 മുതൽ വിലയിരുത്തിയ 359 ഇനങ്ങളിൽ 40% വും കുറഞ്ഞു.

റാപ്‌റ്ററുകളും താറാവ് ഇനങ്ങളും ജനസംഖ്യയിൽ ഏറ്റവും വലിയ ഇടിവ് നേരിട്ടു, ഗ്രേറ്റ് ഗ്രേ ഷ്‌റൈക്ക് പോലുള്ള സാധാരണ ഇനങ്ങളിൽ പോലും കുറവുണ്ടായി.  ദേശാടനപ്പക്ഷികൾ, പ്രത്യേക ഭക്ഷണക്രമങ്ങളുള്ള പക്ഷികളും ചില ആവാസ വ്യവസ്ഥകളിലുള്ള പക്ഷികളും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് കണ്ടെത്തി.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പട്ടികപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ റോളർ ഉൾപ്പെടെ 14 സ്പീഷീസുകളുടെ അവസ്ഥ അടിയന്തരമായി പുനർമൂല്യനിർണയം നടത്താൻ ശുപാർശ ചെയ്തു.

ഈ കുറവിൻ്റെ കാരണങ്ങൾ പൂർണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും,  നഗരവൽക്കരണം, ആവാസവ്യവസ്ഥയുടെ തകർച്ച,  അടിസ്ഥാന സൗകര്യ വികസനം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഘടകങ്ങളാണ് ഭീഷണിയായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം റിപ്പോർട്ട് ഊന്നിപ്പറയുകയും പക്ഷിനിരീക്ഷകർ രേഖപ്പെടുത്താത്ത അപൂർവ രാത്രികാല പക്ഷികളെ സംബന്ധിച്ച കൂടുതൽ ഗവേഷണത്തിന്റെയും വിവരശേഖരണത്തിന്റെയും ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു.

Leave a Reply