You are currently viewing ജെജു എയർ വിമാന തകർച്ചയിൽ 181 യാത്രക്കാരിൽ 179 പേർ മരിച്ചു , ദുരന്തത്തിൽ നിന്ന് രണ്ട് പേർ രക്ഷപ്പെട്ടത് ഇങ്ങനെ.

ജെജു എയർ വിമാന തകർച്ചയിൽ 181 യാത്രക്കാരിൽ 179 പേർ മരിച്ചു , ദുരന്തത്തിൽ നിന്ന് രണ്ട് പേർ രക്ഷപ്പെട്ടത് ഇങ്ങനെ.

  • Post author:
  • Post category:World
  • Post comments:0 Comments

ദക്ഷിണ കൊറിയയിലെ മൂയാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച നടന്ന ജെജു എയർ വിമാന അപകടത്തിൽ 181 യാത്രക്കാരിൽ 179 പേർ കൊല്ലപ്പെട്ടു. അപകടം അതിജീവിച്ച രണ്ട് പേർ, സ്റ്റാറ്റിസ്റ്റിക്സ് കണക്ക് പ്രകാരം കൂടുതൽ സുരക്ഷിതമെന്ന് അറിയപ്പെടുന്ന വിമാനത്തിന്റെ വാൽഭാഗത്തെ സീറ്റുകളിൽ ഇരുന്നവരാണ്.

ബാങ്കോക്കിൽ നിന്നും മൂയാനിലേക്ക് പോയ ബോയിംഗ് 737-800 വിമാനമാണ് ലാൻഡ് ചെയ്യുമ്പോൾ തകർന്നത്. തീ പിടിച്ചുവീണ വിമാനത്തിന്റെ വാൽഭാഗത്തുനിന്ന്  രക്ഷപ്പെടുത്തിയ ജീവനക്കാർ ലി (32)യും ക്വോൺ (25)യും മാത്രമാണ് രക്ഷപ്പെട്ടത്. 2015-ൽ ടൈം മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, വിമാന അപകടങ്ങളിൽ പിന്നിലെ സീറ്റുകൾ 32% മരണനിരക്കുള്ളതായാണ് കണ്ടെത്തിയത്, മുൻപിൽ 38% ഉം നടുവിൽ 39% ആണ്.

ലിയ്ക്ക് തോളെല്ലിലും തലയ്ക്കും  പരിക്കേറ്റപ്പോൾ അപകടത്തെക്കുറിച്ച് ബോധം ഇല്ലാതെ “എന്താണ് സംഭവിച്ചത്?” “ഞാൻ ഇവിടെ എങ്ങനെ എത്തി?” എന്നും ചോദിച്ചിരുന്നു. ക്വോൺ-ന്  കാലിനും തലയ്ക്കും പരിക്കേറ്റിരുന്നു, അദ്ദേഹത്തിനും അപകടത്തെക്കുറിച്ച് ഓർമ്മകൾ ഇല്ല. ഈ രണ്ട് പേരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു, എന്നാൽ ജീവന് അപകടമില്ലെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം ലാൻഡിംഗ് ഗിയറിന്റെ തകരാറാണ് വിമാനത്തിൻറെ തകർച്ചയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.


Leave a Reply