You are currently viewing കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 20 പേർ കൊല്ലപ്പെട്ടു

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 20 പേർ കൊല്ലപ്പെട്ടു

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ ശനിയാഴ്ച ബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 20 പേർ മരിച്ചതായി റിപ്പോർട്ട് .

 മൊമന്ദ് ദാര ജില്ലയിലെ ബസാവുൾ പ്രദേശത്ത് രാവിലെ 7:00 മണിയോടെയാണ് സംഭവം നടന്നതെന്ന് നംഗർഹാർ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് മേധാവി ഖുറൈഷി ബാഡ്‌ലൂൺ പറഞ്ഞു.  അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, കാണാതായ യാത്രക്കാരെ വേണ്ടിയുള്ള  കണ്ടെത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്.

 താലിബാൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ അടിയന്തര സഹായ സംഘങ്ങളെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചു.  ബോട്ട് മറിഞ്ഞതിൻ്റെ കാരണം ഇപ്പോൾ അന്വേഷണത്തിലാണ്.

Leave a Reply