You are currently viewing അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 2000 പേർ മരിച്ചതായി റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 2000 പേർ മരിച്ചതായി റിപ്പോർട്ട്

  • Post author:
  • Post category:World
  • Post comments:0 Comments

അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് മേഖലയിൽ, റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും തുടർന്നുള്ള ഭൂചലനങ്ങളും വലിയ തോതിലുള്ള ജീവഹാനിക്ക് കാരണമായി.മരണസംഖ്യ 2,000 കവിഞ്ഞതായി താലിബാൻ വക്താവ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

 ശനിയാഴ്ചയുണ്ടായ  ഭൂകമ്പം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഏറ്റവും വിനാശകരമായ ഒന്നാണ്.  യഥാർത്ഥ മരണസംഖ്യ ആദ്യം റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാണെന്ന് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയത്തിന്റെ പ്രതിനിധി അബ്ദുൾ വാഹിദ് റയാൻ പറഞ്ഞു. ആറ് ഗ്രാമങ്ങൾ തുടച്ചുനീക്കപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി, നൂറുകണക്കിന് സാധാരണക്കാർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. സഹായത്തിനായി അടിയന്തര അഭ്യർത്ഥന നടത്തിട്ടുണ്ട്.

 ഐക്യരാഷ്ട്രസഭ നൽകിയ പ്രാഥമിക കണക്കുകൾ പ്രകാരം 320 മരണങ്ങൾ ഉണ്ടാകാമെന്ന് കണക്കാക്കപെടുന്നു. 100 മരണവും 500 പേർക്ക് പരിക്കേറ്റതായും പ്രാദേശിക അധികാരികൾ കണക്കാക്കിയതായി യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിന്റെ അപ്‌ഡേറ്റുകൾ പറയുന്നു.  കൂടാതെ, 465 വീടുകൾ തകരുകയും 135 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

 രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ തകർന്ന കെട്ടിടങ്ങളിൽ മനുഷ്യർ ഇപ്പോഴും കുടുങ്ങിക്കിടക്കാനിടയുള്ള സാധ്യതയുള്ളതിനാൽ അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഉയർന്നേക്കാമെന്ന് യു.എൻ പറയുന്നു.  ഹെറാത്ത് പ്രവിശ്യയിലെ സെൻഡ ജാൻ ജില്ലയിലാണ് ഭൂകമ്പത്തിന്റെയും തുടർചലനങ്ങളുടെയും ആഘാതം അനുഭവിച്ചതെന്ന് ഡിസാസ്റ്റർ അതോറിറ്റി വക്താവ് മുഹമ്മദ് അബ്ദുല്ല ജാൻ ചൂണ്ടിക്കാട്ടി.

 യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെറാത്ത് നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) വടക്ക് പടിഞ്ഞാറ് ആണെന്ന് നിർണ്ണയിച്ചു.  പ്രാരംഭ ഭൂചലനത്തെത്തുടർന്ന്, 6.3, 5.9, 5.5 തീവ്രതയുള്ള മൂന്ന് പ്രധാന ഭൂചലനങ്ങളും ഉണ്ടായി.

Leave a Reply