You are currently viewing ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ  ട്രെയിൻ അപകടത്തിൽ 233 പേർ മരിച്ചു, 900 പേർക്ക് പരിക്കേറ്റു.

ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ 233 പേർ മരിച്ചു, 900 പേർക്ക് പരിക്കേറ്റു.

ഡീഷയിലെ ബാലസോറിൽ ഒരു പാസഞ്ചർ ട്രെയിൻ പാളം തെറ്റിയ മറ്റൊരു ട്രെയിനിന്റെ കോച്ചുകളിൽ ഇടിച്ച് 233പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നാമത്തെ ഒരു ചരക്ക് ട്രെയിനും അപകടത്തിൽ പെട്ടതായി വൃത്തങ്ങൾ അറിയിച്ചു

ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽപെട്ടത്

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് മരണസംഖ്യ 233 ആണ്, അതേസമയം അപകടത്തിൽ 900 ഓളം പേർക്ക് പരിക്കേറ്റു.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് മൂന്ന് എൻ‌ഡി‌ആർ‌എഫ് യൂണിറ്റുകൾ, 4 ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് യൂണിറ്റുകൾ, 15 ലധികം ഫയർ റെസ്‌ക്യൂ ടീമുകൾ, 30 ഡോക്ടർമാർ, 200 പോലീസ് ഉദ്യോഗസ്ഥർ, 60 ആംബുലൻസുകൾ എന്നിവ സ്ഥലത്തെത്തിയതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് പറഞ്ഞു.

തീവണ്ടി അപകടത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ആവശ്യപെട്ടിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു.

അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് വൈഷ്ണവ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

ചീഫ് സെക്രട്ടറിയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും വ്യക്തിപരമായി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.

അപകടത്തെ തുടർന്ന് ഇതുവരെ 18 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

Leave a Reply