You are currently viewing ട്രക്ക് അപകടത്തിൽ 250 ദശലക്ഷം തേനീച്ചകൾ കൂട് തകർന്ന് പുറത്തിറങ്ങി, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

ട്രക്ക് അപകടത്തിൽ 250 ദശലക്ഷം തേനീച്ചകൾ കൂട് തകർന്ന് പുറത്തിറങ്ങി, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

  • Post author:
  • Post category:World
  • Post comments:0 Comments

വാഷിംഗ്ടൺ: വാഷിംഗ്ടൺ സംസ്ഥാനത്ത് കാനഡയുടെ അതിർത്തിക്ക് സമീപം  നടന്ന ഒരു ട്രക്ക് അപകടത്തിൽ ഏകദേശം 250 മില്യൺ തേനീച്ചകൾ കൂട് തകർന്ന് പുറത്തിറങ്ങി. 70,000 പൗണ്ട് തൂക്കമുള്ള  തേനീച്ച കൂടുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് പ്രദേശവാസികൾക്കും യാത്രക്കാർക്കും അതീവ ജാഗ്രതാ നിർദേശം അധികൃതർ നൽകി.

അപകടസ്ഥലത്ത് അടിയന്തരസഹായസംഘങ്ങളും 20-ലധികം തേനീച്ച വളർത്തുകാരും ചേർന്ന് തേനീച്ചകളെ വീണ്ടും കൂടുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈച്ചകൾക്ക് അവരുടെ റാണിയെ കണ്ടെത്താൻ സാധിക്കേണ്ടതിനാൽ ഈ പ്രക്രിയയ്ക്ക് 48 മണിക്കൂർ വരെ സമയമെടുക്കും.

അപകടം നടന്ന പ്രദേശത്ത് റോഡുകൾ അടച്ചു. പൊതുജനങ്ങൾ അപകടസ്ഥലത്തിൽ നിന്ന് കുറഞ്ഞത് 200 യാർഡ് (ഏകദേശം 182 മീറ്റർ) അകലെ നില്ക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രാദേശിക കർഷകർക്ക് ഈ സംഭവത്തിൽ വലിയ നഷ്ടമുണ്ടാകാം. തേനീച്ചകൾ വിളകളുടെ പരാഗസമ്പർക്കത്തിനും വിളവെടുപ്പിനും നിർണായകമാണ്.

Leave a Reply