ആലപ്പുഴ:കര്‍ക്കിടകവാവ് പ്രമാണിച്ച് ജൂലൈ 21 മുതല്‍ 23 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാകുമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ഖാദി ഗ്രാമ സൗഭാഗ്യങ്ങളിലും ഖാദി സൗഭാഗ്യങ്ങളിലും ഈ പ്രത്യേക റിബേറ്റ് പദ്ധതിയില്‍ തുണി ലഭിക്കുന്നതായിരിക്കും.

കര്‍ക്കിടകവാവിനോടനുബന്ധിച്ച് ഖാദി തുണികള്‍ക്ക് 30% റിബേറ്റ്
- Post author:Web desk
- Post published:Saturday, 19 July 2025, 17:28
- Post category:Kerala
- Post comments:0 Comments