
തിരുവനന്തപുരം:ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലാണ് ഇളവ് ലഭ്യമാക്കുന്നത്.

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യേക റിബേറ്റ് ലഭ്യമാകും.