You are currently viewing ദക്ഷിണ കൊറിയയിൽ വെള്ളപ്പൊക്കത്തിൽ 31 മരണം.നിരവധി  ആളുകളെ കാണാതായി.
ദക്ഷിണ കൊറിയയിലെ വെള്ളപ്പൊക്കത്തിൽ 31 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു / ഫോട്ടോ കടപ്പാട്: ട്വിറ്റർ / ജെറോയി

ദക്ഷിണ കൊറിയയിൽ വെള്ളപ്പൊക്കത്തിൽ 31 മരണം.നിരവധി  ആളുകളെ കാണാതായി.

  • Post author:
  • Post category:World
  • Post comments:0 Comments

ഭക്ഷിണ കൊറിയയിൽ പേമാരിയിലും വെള്ളപ്പൊക്കത്തിലും, കുറഞ്ഞത് 31 പേരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുകയും ഡസൻ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു

രാജ്യത്ത്  മഴ കാലത്ത് ഇടതടവില്ലാതെ മഴ പെയ്യുകയാണ്, ഇത് വ്യാപകമായ വെള്ളപ്പൊക്കത്തിനും രാജ്യത്തുടനീളം അപകടകരമായ മണ്ണിടിച്ചിലിനും കാരണമായി.

വടക്കൻ ജിയോങ്‌സാങ് പ്രവിശ്യയയിലാണ് അപകടങ്ങൾ കുടുതലുണ്ടായത്. നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ മുഴുവൻ വീടുകളും ഒഴുകിപ്പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  ശനിയാഴ്ച പുലർച്ചെ ഗോസൻ അണക്കെട്ടിൻ്റെ ശേഷി കവിഞ്ഞു, ഇത് സെൻട്രൽ ഗോസാൻ കൗണ്ടിയിലെ 6,400-ലധികം താമസക്കാരെ ഒഴിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. വടക്കൻ ജിയോങ്‌സാങ് പ്രവിശ്യയിൽ ഒരു നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി പേരെ കാണാതായി.

വടക്കൻ ചുങ്‌ചിയോങ് പ്രവിശ്യയിലെ ചിയോങ്‌ജുവിലെ രക്ഷാപ്രവർത്തകർ ഒരു ഭൂഗർഭ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധി കാറുകളുടെ അടുത്തെത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുണ്ട്, ഒരു മരണം സംഭവസ്ഥലത്ത് സ്ഥിരീകരിച്ചു, അതേസമയം തുരങ്കത്തിലെ ഉയർന്ന ജലനിരപ്പ് വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം നിർണ്ണയിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തി.

രാജ്യത്തുടനീളമുള്ള വ്യാപകമായ നാശനഷ്ടങ്ങൾ പ്രാദേശിക സർക്കാർ ഏജൻസികൾ വിലയിരുത്തുന്നതിനാൽ  മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

  കൊറിയൻ റെയിൽ‌റോഡ് കോർപ്പറേഷൻ പറയുന്ന പ്രകാരം,  കെടിഎക്സ് അതിവേഗ ട്രെയിനുകൾ പ്രവർത്തിക്കുന്നത് തുടരുമെങ്കിലും രാജ്യത്തുടനീളമുള്ള എല്ലാ റെഗുലർ ട്രെയിൻ സർവീസുകളും ഉച്ചയ്ക്ക് 2 മണി മുതൽ നിർത്തിവച്ചു

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ദേശീയ പാർക്കുകളിലേക്കുള്ള റോഡുകൾ അടച്ചിട്ടു

ബുധനാഴ്ച വരെ മഴ തുടരുമെന്ന്  കൊറിയയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സ്ഥിതിഗതികളോട് അടിയന്തരമായി പ്രതികരിച്ച ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ, നദി കരകവിഞ്ഞൊഴുകുന്നതും മണ്ണിടിച്ചിലും തടയാൻ സജീവമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply