You are currently viewing ഒഡീഷയിലെ ജാജ്പൂരിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് 4 തൊഴിലാളികൾ മരിച്ചു, 3  പേർക്ക് പരിക്കേറ്റു.

ഒഡീഷയിലെ ജാജ്പൂരിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് 4 തൊഴിലാളികൾ മരിച്ചു, 3 പേർക്ക് പരിക്കേറ്റു.

ബുധനാഴ്ച ഒഡീഷയിലെ ജാജ്പൂർ റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനിടിച്ച് നാല് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഒരു റെയിൽവെ വക്താവ് പറഞ്ഞു.

കനത്ത മഴയിൽ തൊഴിലാളികൾ ഗുഡ്സ്’ ട്രെയിനിനടിയിൽ അഭയം പ്രാപിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

” ഇടിയും മഴയും ഉണ്ടായപ്പോൾ റെയിൽവേയുടെ സ്ഥലത്ത് ജോലിയിൽ ഏർപെട്ടിരുന്ന തൊഴിലാളികൾ നിശ്ചലമായി നിൽക്കുന്ന ഒരു ഗുഡ്‌സ് ട്രെയിനിനടിയിൽ അഭയം തേടി, പക്ഷേ നിർഭാഗ്യവശാൽ, എഞ്ചിൻ ഘടിപ്പിക്കാത്ത ഗുഡ്‌സ് ട്രെയിൻ നീങ്ങാൻ തുടങ്ങിയതാണ് അപകടത്തിന് കാരണമായത്,” ഒരു റെയിൽവേ വക്താവ് പറഞ്ഞു

“ഇതിനെ തുടർന്ന് നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കേറ്റവരിൽ രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങിയതായി ജാജ്പൂരിലെ നാട്ടുകാർ അവകാശപ്പെട്ടു.

കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ നിരവധി ട്രെയിൻ അപകടങ്ങളാണ് രാജ്യത്തുണ്ടായത്.


ജൂൺ 2ന് ഒഡീഷയിലെ ബാലസോർ ജില്ലയിൽ 288 പേരുടെ മരണത്തിനിടയാക്കിയ മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട വലിയ അപകടം ഉണ്ടായി. സിഗ്നലിങ് തകരാർ മൂലമുണ്ടായ അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈൻഷ്‌നാവ് ശുപാർശ ചെയ്തു.

ചൊവ്വാഴ്ച ഝാർഖണ്ഡിലെ ബൊക്കാറോയിൽ റെയിൽവേ ഗേറ്റിൽ ട്രാക്ടർ ഇടിച്ച് നിന്നുവെങ്കിലും വൻ ട്രെയിൻ അപകടം ഒഴിവായി. ലോക്കോ പൈലറ്റ് ട്രെയിൻ ബ്രേക്ക് ചെയ്ത് നിർത്തിയത് കാരണമാണ് അപകടം ഒഴിവായത്. ന്യൂഡൽഹി-ഭുവനേശ്വര് രാജധാനി എക്സ്പ്രസ് (ട്രെയിൻ നമ്പർ 22812) അവിടെ നിന്ന് കടന്നുപോകുമ്പോൾ ഭോജുദിഹ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സന്താൽഡിഹ് റെയിൽവേ ക്രോസിന് സമീപമാണ് സംഭവം നടന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

അസമിലും കൽക്കരി കയറ്റി വന്ന ഗുഡ്‌സ് ട്രെയിൻ ബോക്കോ കാംരൂപ് ജില്ലയ്ക്ക് സമീപം ബുധനാഴ്ച്ച പാളം തെറ്റി. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സബ്യസാചി ഡെ പറഞ്ഞു.

മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേ ഡിവിഷനു കീഴിൽ ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് എണ്ണ ടാങ്കറുകൾ പാളം തെറ്റിയതിനെ തുടർന്ന് ബുധനാഴ്ച മറ്റൊരു അപകടം കൂടി ഉണ്ടായി. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply