ജയ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ വെച്ച് പൽഘർ ജില്ലയ്ക്ക് സമീപം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ഉൾപ്പെടെ നാല് പേരെ വെടിവെച്ച് കൊന്നതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ എസ്കോർട്ട് ഡ്യൂട്ടി ചുമതലയുള്ള എഎസ്ഐ ടിക്കാറാം മീണയ്ക്ക് നേരെ കോൺസ്റ്റബിൾ ചേതൻ കുമാർ ചൗധരി വെടിയുതിർക്കുകയായിരുന്നു.
തന്റെ സീനിയറിനെ കൊലപ്പെടുത്തിയ ശേഷം കോൺസ്റ്റബിൾ മറ്റൊരു ബോഗിയിലേക്ക് പോയി മൂന്ന് യാത്രക്കാരെ വെടിവച്ചു കൊന്നതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മുംബൈ സെൻട്രൽ എസ്എഫ് എക്സ്പ്രസ് ട്രെയിനിന്റെ (12956) ബി 5 കോച്ചിൽ രാവിലെ 5:23 ന് വാപിക്കും സൂറത്ത് സ്റ്റേഷനും ഇടയിലാണ് സംഭവം.
ഗവൺമെന്റ് റെയിൽവേ പോലീസിന്റെയും ആർപിഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ മീരാ റോഡിൽ വെച്ചാണ് കോൺസ്റ്റബിളിനെ പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ചങ്ങല വലിച്ച് ദഹിസറിൽ ട്രെയിനിൽ നിന്ന് ഇറങ്ങിയ പ്രതിയെ മുംബൈ റെയിൽവേ പോലീസ് ഭയന്ദർ സ്റ്റേഷനിൽ തടഞ്ഞ് വയ്ക്കുകയായിരുന്നു
മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് പൽഘർ