You are currently viewing ഹോണ്ടുറാസിലെ വനിതാ ജയിലിലുണ്ടായ കലാപത്തിൽ 41 തടവുകാർ കൊല്ലപ്പെട്ടു

ഹോണ്ടുറാസിലെ വനിതാ ജയിലിലുണ്ടായ കലാപത്തിൽ 41 തടവുകാർ കൊല്ലപ്പെട്ടു

  • Post author:
  • Post category:World
  • Post comments:0 Comments

സെൻട്രൽ ഹോണ്ടുറാസിലെ ഒരു വനിതാ ജയിലിൽ ഉണ്ടായ അക്രമ സംബവങ്ങളിൽ  41 തടവുകാർ ദാരുണമായി മരിച്ചതായി  ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു

മരിച്ചവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റതായും മറ്റുള്ളവർക്ക് വെടിയേറ്റതായും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് വക്താവ് യൂറി മോറ വെളിപ്പെടുത്തി.  തലസ്ഥാന നഗരമായ ടെഗുസിഗാൽപയ്ക്ക് സമീപമുള്ള തമാരയിൽ സ്ഥിതിചെയ്യുന്ന തടങ്കൽ കേന്ദ്രം അന്വേഷണ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ച് വരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

സുരക്ഷാ ഉപമന്ത്രിയും ഹോണ്ടുറാസ് പെനിറ്റൻഷ്യറി സിസ്റ്റത്തിന്റെ മേധാവിയുമായ ജൂലിസ വില്ലാന്യൂവ ഒരു പത്രസമ്മേളനത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.  സംഘടിത കുറ്റകൃത്യങ്ങൾ രാജ്യത്തിന്റെ ശിക്ഷാ സംവിധാനത്തെ തകർത്തതായി  അവർ പറഞ്ഞു.

2019-ൽ ഒരു സമാനമായ സംബവത്തിൽ  പുരുഷൻമാർ മാത്രമുള്ള രണ്ട് ജയിലുകളിൽ നടന്ന ഏറ്റുമുട്ടലിൽ 40 സംഘാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു 

   ഹോണ്ടുറാസിൽ സ്ത്രീകളുടെ ജയിലിനുള്ളിൽ അടുത്ത കാലത്തായി അക്രമം വർധിച്ചുവരികയാണ്, രണ്ട് എതിരാളികളായ ക്രിമിനൽ സംഘടനകളിലെ വനിതാ അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്

ഹോണ്ടുറാസ് പ്രസിഡൻറ് സിയോമാര കാസ്ട്രോ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽ  നടപടികൾ കൈക്കൊള്ളുമെന്ന് പറഞ്ഞു 

അമേരിക്കയിൽ നിന്ന് ഉത്ഭവിച്ച MS-13, 18th സ്ട്രീറ്റ് സംഘങ്ങൾ ഹോണ്ടുറാസിലും അയൽരാജ്യങ്ങളിലും വളരെക്കാലമായി അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുന്നു

ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഓൺ ഹോണ്ടുറാസിന്റെ 2021-ലെ റിപ്പോർട്ടിൽ രാജ്യത്തെ ജയിലുകൾക്കുള്ളിലെ, ജനത്തിരക്ക്, അപര്യാപ്തമായ പോഷകാഹാരം, മോശം ശുചിത്വം, മർദനങ്ങൾ, കൂട്ടക്കൊലകൾ, തടവുകാരെ കൊല്ലൽ എന്നിവ ഉൾപ്പെടെയുള്ള  പ്രശ്‌നങ്ങൾ ചൂണ്ടി കാണിച്ചിരുന്നു.

Leave a Reply