
തിരുവനന്തപുരം: ഈ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ഹരിതകർമ്മസേനയിലെ 547 പേർ സ്ഥാനാർഥികളായി രംഗത്ത്. വാതിൽപ്പടി മാലിന്യ ശേഖരണത്തിനായി വീടുകളിലെത്തുന്ന സമയത്ത് ജനങ്ങളുമായി ഉണ്ടാക്കിയ അടുപ്പവും വിശ്വാസവും വോട്ടുകളായി മാറുമെന്ന പ്രതീക്ഷയിലാണ് ഇവരെ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളാക്കിയത്.
ഹരിതകർമ്മസേനാംഗങ്ങൾ സംസ്ഥാനത്ത് നേടിയ സ്വീകാര്യതയ്ക്കും സാമൂഹിക സ്വാധീനത്തിനും വ്യക്തമായ തെളിവാണ് ഈ വലിയ പ്രതിനിധാനം. സമൂഹത്തോടൊപ്പം പ്രവർത്തിച്ചുവരുന്ന ശുചിത്വസേനാംഗങ്ങൾക്ക് തദ്ദേശ ഭരണത്തിന്റെ പ്രവർത്തനപരിചയവും ജനപിന്തുണയും വലിയ പ്രാബല്യം നൽകുമെന്ന് രാഷ്ട്രീയവിശകലനക്കാർ അഭിപ്രായപ്പെടുന്നു.
ജില്ലാതലത്തിൽ ഹരിതകർമ്മസേനാംഗങ്ങൾ സ്ഥാനാർത്ഥികളായവർ:
കാസർഗോഡ് – 12
കണ്ണൂർ – 25
വയനാട് – 18
കോഴിക്കോട് – 38
മലപ്പുറം – 28
പാലക്കാട് – 46
തൃശൂർ – 28
എറണാകുളം – 43
ഇടുക്കി – 49
ആലപ്പുഴ – 63
കോട്ടയം – 38
പത്തനംതിട്ട – 14
കൊല്ലം – 62
തിരുവനന്തപുരം – 83
തദ്ദേശ ഭരണ രംഗത്ത് ജനപങ്കാളിത്തം വർധിപ്പിക്കാനുള്ള ഒരു പോസിറ്റീവ് ചുവടായാണ് ഹരിതകർമ്മസേനാംഗങ്ങളുടെ ഈ വൻ പ്രവേശനത്തെ വിലയിരുത്തുന്നത്.
