ന്യൂഡൽഹി, വ്യാഴം – രാജ്യത്തെ ദേശീയ പാതകളുടെ (എൻഎച്ച്) വിപുലമായ ശൃംഖലയിലുടനീളം 5,803 ബ്ലാക്ക് സ്പോട്ടുകൾ ഉള്ളതായി സർക്കാർ പാർലമെന്റിൽ ഒരു സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തി. വളരെ അപകടകരമായ സ്പോട്ടുകളായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ സ്ഥലങ്ങൾ, കൂടുതലും തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ്
നാഷ്ണൽ ഹൈവേയിൽ ഏകദേശം 500 മീറ്ററോളം നീണ്ടുകിടക്കുന്ന സ്ഥലത്ത് മൂന്ന് വർഷത്തിനിടെ കുറഞ്ഞത് അഞ്ച് റോഡപകടങ്ങൾ ഉണ്ടാവുകയും കുറഞ്ഞത് 10 മരണങ്ങൾക്ക് കാരണമാവുകയും ചെയ്ത സ്ഥലങ്ങളാണ് ബ്ലാക്ക് സ്പോട്ടുകൾ എന്നറിയപ്പെടുന്നത്. 748 ബ്ലാക്ക്‌സ്‌പോട്ടുകളുമായി തമിഴ്‌നാടാണ് ഏറ്റവും മുന്നിൽ, പശ്ചിമ ബംഗാൾ 701, തെലങ്കാന 485 എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്.
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ എൻഎച്ചു-കളിലെ ബ്ലാക്ക്‌സ്‌പോട്ടുകൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഉൾപ്പെടെ, അറ്റകുറ്റപ്പണികൾക്ക് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 15,702.80 കോടി രൂപ ചെലവഴിച്ചു. ” ഗഡ്കരി കൂട്ടിച്ചേർത്തു.
റോഡ് മരണങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്, ആഗോള മരണത്തിന്റെ 11% ഇന്ത്യയിലാണ്. 2022-ൽ ഇന്ത്യയിൽ 168,491 റോഡ് മരണങ്ങൾ ഉണ്ടായി, അതിൽ 71% മരണവും അമിതവേഗത കൊണ്ടുണ്ടായതാണ്.
ചെന്നൈയെ തേനിയുമായി ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേ 45, ഇന്ത്യയിലെ ഏറ്റവും അപകടസാധ്യതയുള്ള ഹൈവേകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഹൈവേയിൽ 24 ബ്ലാക്ക് സ്പോട്ടുകളുണ്ട്.
2022ൽ ദേശീയ പാതകളിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടായത് തമിഴ്‌നാട്ടിലാണ്, 64,105 കേസുകൾ.