ബ്രസീലിൽ 61 പേരുമായി യാത്ര ചെയ്ത വിമാനം സാവോപോളോയ്ക്ക് സമീപം ജന മാസമുള്ള സ്ഥലത്ത് തകർന്ന് വീണ് വിമാനത്തിലെ മുഴുവൻ ആളുകളും മരിച്ചു.
ഒരു ബ്രസീലിയൻ എയർലൈൻ നടത്തുന്ന ഇരട്ട എഞ്ചിൻ വിമാനം പരാനയിലെ കാസ്‌കാവലിൽ നിന്ന് സാവോപോളോയുടെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. എടിആർ-72 എന്ന് തിരിച്ചറിഞ്ഞ വിമാനത്തിൽ, 57 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ വിമാനം താഴേക്ക് പതിക്കുന്നതും തുടർന്ന് ഒരു വലിയ കറുത്ത പുക ഉയരുന്നതും കാണാം. അപകടത്തെത്തുടർന്ന് സമീപത്തെ ഒരു വീടിന് കേടുപാടുകൾ സംഭവിച്ചെങ്കിലും, അത്ഭുതകരമെന്നു പറയട്ടെ, താമസക്കാർക്ക് പരിക്കില്ല.
അപകടത്തിൻ്റെ കാരണം അധികൃതർ ഇപ്പോൾ അന്വേഷിക്കുകയാണ്. ഇരകളുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും എയർലൈൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.