You are currently viewing ഇന്ത്യയിൽ 718 ഹിമപ്പുലികളെ കണ്ടെത്തി: അന്താരാഷ്ട്ര ഹിമപ്പുലി ദിനത്തിൽ പുതിയ കണക്കെടുപ്പ് റിപ്പോർട്ട്

ഇന്ത്യയിൽ 718 ഹിമപ്പുലികളെ കണ്ടെത്തി: അന്താരാഷ്ട്ര ഹിമപ്പുലി ദിനത്തിൽ പുതിയ കണക്കെടുപ്പ് റിപ്പോർട്ട്

ന്യൂഡൽഹി: ഒക്ടോബർ 23ന് അന്താരാഷ്ട്ര ഹിമപ്പുലി ദിനം ആചരിക്കുന്നതോടനുബന്ധിച്ച് ഇന്ത്യ 2024ലെ ഹിമപ്പുലി ജനസംഖ്യാ റിപ്പോർട്ട് (SPAI) പുറത്തിറക്കി. ഇതനുസരിച്ച് രാജ്യത്ത് 718 ഹിമപ്പുലികളാണ്  ഉള്ളത്. ഹിമാലയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിലായുള്ള (ലഡാക്ക്, ജമ്മു-കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ്) ഹിമപ്പുലികളുടെ ആവാസവ്യവസ്ഥയെയും ജനസംഖ്യാ വിഭജനത്തെയും പ്രതിപാദിക്കുന്ന ഇൻഫോഗ്രാഫിക്കുകളും റിപ്പോർട്ടിനോടൊപ്പം പ്രസിദ്ധീകരിച്ചു.

ഈ പഠനം ഇന്ത്യയിൽ ആദ്യമായിട്ടുള്ള ശാസ്ത്രീയമായ ഹിമപ്പുലി സെൻസസാണ്, **വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യും പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായി നടത്തിയതും കൂടിയാണ്. ക്യാമറ ട്രാപ്പ്, ജനിതക സാമ്പിള്‍, ഫീൽഡ് സർവേ തുടങ്ങിയ ആധുനിക രീതികൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ കണക്കെടുപ്പ് ഭാവിയിലെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിസ്ഥാനം ഒരുക്കുന്നു.

തുടർച്ചയായ വേട്ടയാടൽ, ആവാസവ്യവസ്ഥ നാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഭീഷണികൾക്കിടയിലും ജനസംഖ്യ സ്ഥിരതയുള്ളതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്പീഷീസിന്റെ ഭാവി ഉറപ്പാക്കാൻ ദീർഘകാല സംരക്ഷണ പ്രവർത്തനങ്ങളും രാജ്യാന്തര സഹകരണവും അനിവാര്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടും ഹിമപ്പുലിയെ ഐയൂസിഎൻ “അപകടാവസ്ഥയിലുള്ള സ്പീഷീസ്  ആയി വർഗ്ഗീകരിച്ചിട്ടുണ്ട. ആകെ 6,400ൽ താഴെ ഹിമപ്പുലികളാണ് ലോകത്ത് ഉള്ളത്. അതിൽ ഏകദേശം 11% ഇന്ത്യയിൽ അവിടുന്ന് കടക്കാക്കപ്പെടുന്നു.

പ്രോജക്റ്റ് സ്നോ ലെപ്പാർഡ് പോലുള്ള പദ്ധതികളും പ്രാദേശിക സംരക്ഷണ പരിപാടികളും ഹിമാലയൻ പ്രദേശങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഹിമപ്പുലിയേയും അതിന്റെ ആവാസവ്യവസ്ഥയേയും സംരക്ഷിക്കുന്നതിൽ ഇന്ത്യയുടെ പ്രതിബദ്ധത ഇതിലൂടെ വീണ്ടും ഉറപ്പിക്കുന്നു.

Leave a Reply