You are currently viewing കെഎസ്ആർടിസിക്ക് 73 കോടി രൂപയുടെ  സർക്കാർ സഹായം
ഫോട്ടോ കടപ്പാട്-Renjithsiji

കെഎസ്ആർടിസിക്ക് 73 കോടി രൂപയുടെ  സർക്കാർ സഹായം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പെൻഷൻ വിതരണത്തിനായി സർക്കാർ 73 കോടി രൂപയുടെ അധിക സഹായം അനുവദിച്ചതായി ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.

2024–25 സാമ്പത്തിക വർഷത്തിൽ കെഎസ്ആർടിസിക്കായി 900 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നുവെങ്കിലും ഇതുവരെ 1,572.42 കോടി രൂപ നൽകിയതായി മന്ത്രി വ്യക്തമാക്കി. ഇതോടെ ബജറ്റ് അനുവദിച്ചതിനേക്കാൾ 672.42 കോടി രൂപ അധികമായി നൽകിയിട്ടുണ്ട്.

ഇതുകൂടാതെ അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ  അനുവദിച്ചു. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം അനുവദിച്ചത്.ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 9 കോടി രൂപയും നേരത്തെ ബോര്‍ഡിന് അനുവദിച്ചിരുന്നു.  ഇതിനു പുറമെയാണ് 10 കോടി രൂപ കൂടി അനുവദിച്ചത്.

Leave a Reply