
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ 79.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇവിഎം) വോട്ടുകളും തപാൽ വോട്ടുകളും ചേർത്താണ് ഈ പ്രാഥമിക കണക്ക് തയ്യാറാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹോം സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ അന്തിമ കണക്കിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. തപാൽ വോട്ടുകളുടെ കൃത്യത നിർണയിക്കാനാണ് ഇത്രയും സമയം എടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വോട്ടെടുപ്പ് പ്രക്രിയയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ നടപടികളും പൂർണ്ണമായ സുതാര്യതയോടെയാണ് നടത്തിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.