
മല്ലപ്പള്ളി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായി മാറി. മല്ലപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റായ റജി ശാമുവേൽ (റജിച്ചായൻ)യുടെ മകൻ്റെ കുഞ്ഞാണ് മരിച്ചത്.

മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂർ വാലുമണ്ണിൽ കുടുംബാഗം അരുൺ എബ്രഹാമിന്റെയും മുല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടിൽ ഷെറിൻ ആൻ ജോണിന്റെയും ഏകമകൾ ആലിൻ ഷെറിൻ എബ്രഹാം (9 മാസം) ആണ് മരിച്ചത്.
ഫെബ്രുവരി അഞ്ചിന് ചിങ്ങവനം സമീപത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലിൻ, അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലിൻ, മാതാവ് ഷെറിൻ ആൻ ജോൺ, ഷെറിന്റെ മാതാവ് ജെസ്സി ജോൺ, പിതാവ് രാജൻ ജോൺ എന്നിവർ സഞ്ചരിച്ച കാറിലേക്ക് എതിർദിശയിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
കോട്ടയം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ സാരമായി പരിക്കേറ്റ രാജൻ ജോണും ജെസ്സി ജോണും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്കാരം നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളിയിൽ പിന്നീട് നടക്കും.