You are currently viewing വയനാട്ടിൽ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് 9 തോട്ടം തൊഴിലാളികൾ മരിച്ചു

വയനാട്ടിൽ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് 9 തോട്ടം തൊഴിലാളികൾ മരിച്ചു

വയനാട്ടിൽ പന്ത്രണ്ട് തോട്ടം തൊഴിലാളികളുമായി സഞ്ചരിച്ച ഒരു ജീപ്പ് തലപ്പുഴയ്ക്കടുത്തുള്ള കൊക്കയിലേക്ക്  വീണു ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെടുകയും മൂന്ന് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി  പോലീസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മറ്റുള്ളവർ ചികിത്സയിലാണ്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്

കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണമായും തകർന്നു. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

അപകടത്തിൽ വയനാട് എം.പി. രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി

Leave a Reply