You are currently viewing ജൂനോ പേടകം വ്യാഴത്തിന്റെ അഗ്നിപർവ്വത ഉപഗ്രമായ ഐയോയ്ക്ക് സമീപം കടന്നു പോയി.
Jupiter's moon Io photographed by Junocam on 03 February 2024/Photo -NASA

ജൂനോ പേടകം വ്യാഴത്തിന്റെ അഗ്നിപർവ്വത ഉപഗ്രമായ ഐയോയ്ക്ക് സമീപം കടന്നു പോയി.

വ്യാഴത്തിൻ്റെ കൂടുതൽ രഹസ്യങ്ങൾ വെളിപെടുത്തിക്കൊണ്ടു  നാസയുടെ ജൂനോ പേടകം പര്യവേഷണം തുടരുന്നു. 2024 ഫെബ്രുവരി 3 ന്, ഇതുവരെയുള്ള ഏറ്റവും അടുത്ത ദൂരപരിധിയിൽ, ആകർഷകമായ ചിത്രങ്ങളും അമൂല്യമായ ഡാറ്റയും ശേഖരിച്ച് വ്യാഴത്തിന്റെ അഗ്നിപർവ്വത ചന്ദ്രനായ ഐയോയ്ക്ക് സമീപം കടന്നു പോയി.

ഈ  യാത്രയിൽ ജൂനോ, ഐയോയുടെ ഉപരിതത്തിൽ നിന്ന് വെറും 1,500 കിലോമീറ്റർ (930 മൈൽ) ദൂരത്തെത്തി. 2023 ഒക്ടോബറിൽ സ്വന്തം റെക്കോർഡ് മറികടക്കുകയും രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ചരിത്രപരമായ ഗലീലിയോ ദൗത്യം നടത്തിയ ഏറ്റവും അടുത്ത സമീപന ദൂരത്തേക്കാൾ കുറഞ്ഞ ദൂരപരിധിയിലെത്തുകയും ചെയ്തു!

ജൂനോയുടെ ദീർഘകാല ദൗത്യത്തിന്റെ ഭാഗമാണ് ഈ സാഹസിക യാത്രകൾ. ശാസ്ത്രജ്ഞർക്ക് ഐയോയുടെ അഗ്നിപർവ്വത സ്വഭാവത്തെക്കുറിച്ചും ആന്തരിക ഘടനയെക്കുറിച്ചും ഇതുവരെ കാണാത്ത വിവരങ്ങൾ ജൂനോ നൽകുന്നു. പകർത്തിയ ചിത്രങ്ങളിൽ നിന്ന് സജീവമായ അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞ ഐയോയുടെ ഉപരിതലത്തിന്റെ ചിത്രം വ്യക്തമായി കാണാം.

ജുനോയുടെ യാത്ര അവസാനിച്ചിട്ടില്ല.   ബഹിരാകാശ പേടകം പന്ത്രണ്ട് വർഷത്തിലേറെയായി വ്യാഴത്തെ പര്യവേക്ഷണം ചെയ്യുന്നു, അതിൻ്റെ ദൗത്യം നിലവിൽ സെപ്റ്റംബർ 2025 വരെ നീട്ടിയിരിക്കുന്നു, അതിൻ്റെ സോളാർ പാനലുകൾ വൈദ്യുതി നല്കുന്നത് തുടരുന്നിടത്തോളം ജൂനോ പ്രവർത്തിച്ച് കൊണ്ടിരിക്കും 

  ഓരോ പറക്കലിലൂടെയും ഓരോ ചിത്രത്തിലൂടെയും, ജൂനോ വ്യാഴത്തിൻ്റെയും അതിൻ്റെ ആകർഷകമായ ഉപഗ്രഹങ്ങളുടെയും നിഗൂഢതകൾ അനാവരണം ചെയ്യുന്നത് തുടരുന്നു, നമ്മുടെ സൗരയൂഥത്തിൻ്റെ ഉത്ഭവത്തിലേക്കുള്ള ഒരു നേർക്കാഴ്ച ഇത് വാഗ്ദാനം ചെയ്യുന്നു.

Leave a Reply