ഏകദേശം 18 മാസത്തെ ദീർഘകാല കാത്തിരിപ്പിന് ശേഷം ഖത്തറിൽ തടവിലായ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ മോചിതരായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ സർക്കാരിനും നന്ദി അറിയിക്കുകയും ചെയ്തു.
“ഇന്ത്യയിൽ തിരിച്ചെത്താൻ ഞങ്ങൾ ഏകദേശം 18 മാസമായി കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്. അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ഇടപെടലും ഖത്തറുമായുള്ള സമവാക്യവും ഇല്ലായിരുന്നെങ്കിൽ അത് സാധ്യമാകുമായിരുന്നില്ല. നടത്തിയ എല്ലാ ശ്രമങ്ങൾക്കും ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദിയുള്ളവരാണ്, ആ ശ്രമങ്ങളില്ലാതെ ഈ ദിവസം സാധ്യമാകില്ല, ”നാവികസേനയിൽ നിന്ന് മടങ്ങിയെത്തിയ സൈനികൻ പറഞ്ഞു.
ഖത്തറിൽ, ദഹ്റ ഗ്ലോബൽ ടെക്നോളജീസ് എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന എട്ട് മുൻ നാവിക സൈനികരെ 2022 ഓഗസ്റ്റിൽ ചാരപ്രവർത്തന ആരോപണത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് മരണശിക്ഷ വിധിച്ചെങ്കിലും പിന്നീട് ജയിൽവാസത്തിന് ഇളവ് നൽകുകയായിരുന്നു. ഏകദേശം 18 മാസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്.
പ്രധാനമന്ത്രിയുടെയും ഇന്ത്യൻ സർക്കാരിന്റെയും ഇടപെടലുകൾ മൂലം മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ കുടുങ്ങിപ്പോയ നിരവധി ഇന്ത്യക്കാർ സ്വന്തം നാട്ടിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. ഈ നടപടികൾ മുഖ്യധാരയിൽ വലിയ ചർച്ചയാകുകയും പ്രധാനമന്ത്രിയുടെ നയതന്ത്രജ്ഞതയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
നാവിക സൈനികരുടെ മടങ്ങിവരവ് ഇന്ത്യൻ ജനതയ്ക്ക് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്.