ഇന്ത്യൻ വാഹന നിർമ്മാതാവ് മാരുതി സുസുക്കി വൈദ്യുത വിപ്ലവത്തിന്റെ അടുത്ത പടി കയറുന്നു. വീടുകളുടെ മേൽക്കൂരകളിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും കഴിയുന്ന “സ്കൈഡ്രൈവ്” എന്ന പേരിൽ പുതിയ വൈദ്യുത ഹെലികോപ്റ്ററുകൾ നിർമ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. 2025-ലെ ജപ്പാനിലെ ഒസാക എക്സ്പോയിൽ ഈ ഹെലികോപ്റ്ററുകൾ ആദ്യമായി പ്രദർശിപ്പിക്കപ്പെടും.
പൈലറ്റ് ഉൾപ്പെടെ മൂന്ന് യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്റർ. പരമ്പരാഗത ഹെലികോപ്റ്ററുകളേക്കാൾ പകുതിയിലും കുറഞ്ഞ ഭാരവും (1.4 ടൺ) 10 ശതമാനം കുറഞ്ഞ ഘടകങ്ങളും ഉള്ളതിനാൽ നിർമ്മാണ ചെലവും പരിപാലന ചെലവും കുറയ്ക്കാൻ കഴിയും, മാത്രമല്ല, കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്ന് തന്നെ പറന്നുയരാനും ഇറങ്ങാനും കഴിയുന്നതും സവിശേഷതയാണ്
“മേക്ക് ഇൻ ഇന്ത്യ” പദ്ധതിയുടെ കീഴിൽ ഈ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരാനും കമ്പനി ലക്ഷ്യമിടുന്നു. ഇത് ഇന്ത്യയിലെ ഗതാഗത മേഖലയെ പൊളിച്ചെഴുതാനും ദൂരപരിധി കുറയ്ക്കാനും വ്യോമ ഗതാഗതത്തെ കൂടുതൽ ജനകീയമാക്കാനും സഹായിക്കും.