You are currently viewing മഞ്ഞുമ്മൽ ബോയ്സ്: മലയാള സിനിമയിലെ ഒരു മികച്ച സർവൈവൽ ത്രില്ലർ

മഞ്ഞുമ്മൽ ബോയ്സ്: മലയാള സിനിമയിലെ ഒരു മികച്ച സർവൈവൽ ത്രില്ലർ

  • Post author:
  • Post category:Kerala
  • Post comments:0 Comments

സംവിധാനവും രചനയും ചിദംബരം നിർവഹിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സർവൈവൽ ത്രില്ലർ ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. 2006 ൽ കൊടൈക്കനാലിൽ പിക്നിക്കിനിടെ ഒരു സംഘം യുവാക്കൾ ഗുഹയിൽ കുടുങ്ങിപ്പോയ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  കൊടൈക്കനാലിൽ എത്തിയ ചെറുപ്പക്കാർ പരിചയസമ്പന്നനായ കുട്ടൻ്റെ (സൗബിൻ ഷാഹിർ ) നേതൃത്വത്തിൽ അവർ ആ പ്രദേശത്ത് പര്യവേക്ഷണം തുടങ്ങി.  അവരുടെ യാത്രയുടെ അവസാനത്തിൽ, അവർ പര്യവേക്ഷണം ചെയ്യപ്പെടാത്ത ഒരു സ്ഥലം കണ്ടെത്തി: ഐതിഹാസികമായ ഗുണ ഗുഹകൾ, ഇത് ‘ഡെവിൾസ് കിച്ചൻ’ എന്നും അറിയപ്പെടുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചും അടഞ്ഞ ഗേറ്റുകൾ കടന്നും അവർ അകത്തേക്ക് കടക്കുന്നു, പക്ഷെ സുഹൃത്തുക്കളെ പരിഭ്രാന്തരാക്കിക്കൊണ്ട് സുബാഷ് ശ്രീനാഥ് ഭാസി)അഗാധമായ കുഴിയിലേക്ക് വീഴുന്നു. രക്ഷാപ്രവർത്തനം അസാധ്യമായ സാഹചര്യമാണെങ്കിലും നിരാശപ്പെടാതെ, ശേഷിക്കുന്ന ഒമ്പത് പേരും  തങ്ങളുടെ സുഹൃത്തിനെ ജീവനോടെ തിരികെ കൊണ്ടുവരാനുള്ള ഒരു ദൗത്യം ആരംഭിക്കുമ്പോൾ, അവരുടെ കഥ മരണത്തിനും ജീവനുമിടയിലെ ഒരു പോരാട്ടമായി മാറുന്നു.

സംവിധായകൻ ചിദംബരം ഈ ചിത്രത്തിലൂടെ , ഭയം, ആകാംക്ഷ എന്നീ വികാരങ്ങളെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് പകർന്നുനൽകുന്നു. ഗുഹയുടെ ഇരുട്ടും ഈർപ്പവും പ്രേക്ഷകരെ ഭയപെടുത്തുന്നു. സംഗീതവും ക്യാമറാ വർക്കും കഥയുടെ ഭാവപകടനത്തെ മികവുറ്റതാക്കുന്നു.

ഫെബ്രുവരി 22, 2024 നാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. കഥാപാത്രങ്ങളുടെ അഭിനയം, സംവിധാനം, സംഭവത്തിന്റെ യാഥാർത്ഥ്യതയോട് കൂടിയുള്ള ചിത്രീകരണം എന്നിവയെല്ലാം പ്രശംസിക്കപ്പെട്ടു. 

നിങ്ങളുടെ ഹൃദയമിടിപ്പുകൾ കൂട്ടുന്ന ഒരു മികച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സർവൈവൽ ത്രില്ലറുകൾ ഇഷ്ടപെടുന്നവർ  കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്.

Leave a Reply