You are currently viewing ഡ്രൈവര്‍മാരില്ലാതിരുന്ന ചരക്ക് ട്രെയിന്‍ 70 കിലോമീറ്ററോളം സഞ്ചരിച്ചു: അന്വേഷണം പ്രഖ്യാപിച്ചു

ഡ്രൈവര്‍മാരില്ലാതിരുന്ന ചരക്ക് ട്രെയിന്‍ 70 കിലോമീറ്ററോളം സഞ്ചരിച്ചു: അന്വേഷണം പ്രഖ്യാപിച്ചു

ജമ്മു കശ്മീരിലെ കത്വയില്‍നിന്ന് പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് ഡീസല്‍ ലോക്കോമോട്ടീവ് വലിക്കുന്ന ചരക്ക് ട്രെയിന്‍ ഞായറാഴ്ച ഡ്രൈവര്‍മാരില്ലാതെ 70 കിലോമീറ്ററിലധികം സഞ്ചരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഡ്രൈവർ മാറ്റത്തിനായി ജമ്മുവിലെ കത്വ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിരിക്കുകയായിരുന്നു. ട്രാക്കിന് ഇറക്കമുള്ളതിനാൽ ട്രെയിൻ ഉരുളാൻ തുടങ്ങിയതായി പ്രാഥമിക വിവരം ഉദ്ധരിച്ച് വടക്കൻ റെയിൽവേ വക്താവ് പറഞ്ഞു.

ട്രെയിൻ വഴിയിൽ വേഗത കൈവരിച്ചു, ഒടുവിൽ പഞ്ചാബിലെ ഉഞ്ചി ബസ്സി റെയിൽവേ സ്റ്റേഷന് സമീപം ട്രക്കിൽ മരക്കഷണങ്ങൾ വച്ച് തടഞ്ഞ് നിർത്തിയതായി അവർ പറഞ്ഞു.

മരണമോ വസ്തു നഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രാവിലെ 7.25 മുതല്‍ 9 മണി വരെ നടന്ന സംഭവത്തിന് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

53 വാഗണുകളുള്ള ട്രെയിന്‍ ജമ്മുവില്‍ നിന്ന് പഞ്ചാബിലേക്ക് ചിപ്പ് കല്ലുകളുമായാണ് പോയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply