ഫുട്‌ബോൾ ലെജൻഡ് ലയണൽ മെസ്സി ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിനെ നേടി. ഇതോടുകൂടി ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ വ്യക്തിയായി മെസ്സി മാറി, എങ്കിലും തന്റെ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിലാണ് അദ്ദേഹം.
അമേരിക്കയിലെ എല്ലാ നിലവിലെ എൻഎഫ്‌എൽ താരങ്ങളേക്കാളും കൂടുതൽ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ഉള്ളത്. അഞ്ച് പ്രധാന കായിക ലീഗുകളിലെ 154 ടീമുകളുടെ ആകെ ഫോളോവേഴ്‌സിനേക്കാളും അധികമാണ് ഇത്.
റൊണാൾഡോയ്ക്ക് 622 മില്യൺ ഫോളോവേഴ്‌സും സെലീന ഗോമസിന് 429 മില്യണും കൈലി ജെന്നറിന് 400 മില്യണും ഫോളോവേഴ്‌സുമുണ്ട്. ഡ്വെയ്ൻ ‘ദി റോക്ക്’ ജോൺസൺ ആണ് ആറാം സ്ഥാനത്ത് (396 മില്യൺ). 266 മില്യൺ ഫോളോവേഴ്‌സുമായി വിരാട് കോഹ്ലി പതിനാറാം സ്ഥാനത്താണ്. മറ്റൊരു ഫുട്‌ബോൾ താരമായ നെയ്മർ 219 മില്യൺ ഫോളോവേഴ്‌സുമായി ഇരുപതാം സ്ഥാനത്താണ്.
നിലവിൽ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മിയാമിക്കായി കളിക്കുന്ന മെസ്സി, കഴിഞ്ഞ മാസങ്ങളിൽ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയിലേക്കുള്ള മാറ്റം, അവിടെത്തെ ഫുട്‌ബോൾ കാഴ്ചക്കാരുടെ ഇടയിൽ ഉണ്ടായ ആവേശം എന്നിവയാണ് ഈ വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.