You are currently viewing ഡിസ്നിയും റിലയൻസും ഇന്ത്യയിൽ ചരിത്രപരമായ മീഡിയ ലയനം പ്രഖ്യാപിച്ചു

ഡിസ്നിയും റിലയൻസും ഇന്ത്യയിൽ ചരിത്രപരമായ മീഡിയ ലയനം പ്രഖ്യാപിച്ചു

ലോക മാധ്യമ ഭീമനായ വാൾട്ട് ഡിസ്നി കമ്പനിയും,  മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസും ചേർന്ന് ഇന്ത്യയിലെ മാധ്യമ പ്രവർത്തനങ്ങൾ ലയിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായി  പ്രഖ്യാപിച്ചു. ഏകദേശം 8.5 ബില്യൺ ഡോളർ (₹70,000 കോടി) മൂല്യമുള്ള ഈ ചരിത്രപരമായ കരാർ ഇന്ത്യയിലെ പ്രമുഖ മാധ്യമ, എൻ്റർടെയ്ൻമെൻ്റ് കമ്പനിയെ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും.

കരാർ വിജയകരമായി പൂർത്തിയാകുന്നതോടെ, ലയിച്ച സ്ഥാപനം ഇന്ത്യൻ മാധ്യമ രംഗത്തെ തീർച്ചയായും വൻ ശക്തിയായി മാറും. വിവിധ ഭാഷകളിലായി 100 ലധികം ചാനലുകൾ, രാജ്യത്തെ മുൻ‌നിര ഓടിടി പ്ലാറ്റ്‌ഫോമുകളായ ഡിസ്നി+ ഹോട്ട്‌സ്റ്റാർ, ജിയോ ടിവി എന്നിവയുൾപ്പടെ, 75 കോടിയിലധികം ഉപഭോക്താക്കളം   ഉൾപ്പെടെ ശ്രദ്ധേയമായ ഒരു പോർട്ട്ഫോളിയോ ഈ സംയുക്ത സ്ഥാപനം സൃഷ്ടിക്കും.

“ഈ തന്ത്രപരമായ ലയനം ഇരു കമ്പനികളെയും ഒന്നാക്കി ഇന്ത്യയിൽ ഒരു ശക്തമായ മാധ്യമ നേതാവിനെ സൃഷ്ടിക്കും,” ഡിസ്നിയും റിലയൻസും പുറത്തിറക്കിയ സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇടപാടിൻ്റെ ഭാഗമായി, വയാകോം 18 ൻ്റെ മാധ്യമ സ്ഥാപനം കോടതി അംഗീകരിച്ച ക്രമീകരണം വഴി സ്റ്റാർ ഇന്ത്യയിലേക്ക് ലയിപ്പിക്കും ,പ്രസ്താവന കൂട്ടിച്ചേർത്തു

ഈ ചരിത്രപരമായ സഖ്യം ഇന്ത്യൻ മാധ്യമ രംഗത്തെ ഗണ്യമായി മാറ്റുമെന്നും ഉള്ളടക്ക നിർമ്മാണം, വിതരണം, വിലനിർണ്ണയ തന്ത്രങ്ങൾ എന്നിവയെ ബാധിക്കുമെന്നും വിദഗ്ധർ പ്രവചിക്കുന്നു. സംയുക്ത സ്ഥാപനത്തിന്റെ വിപുലമായ വ്യാപന ശൃംഖലയും വൈവിധ്യമാർന്ന വാഗ്ദാനങ്ങളും മേഖലയിലെ മത്സരം കൂടുതൽ ശക്തമാക്കുകയും, അവസാനം ദശലക്ഷണക്കണക്കിന് ഇന്ത്യൻ കാഴ്ചക്കാർക്കുള്ള വിനോദത്തിന്റെ ഭാവി രൂപപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Leave a Reply