കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവള അതോറിറ്റിക്ക് ഓട്ടോറിക്ഷ സര്‍വീസ് നിയന്ത്രിക്കാനുള്ള അധികാരമില്ലെന്ന ഹര്‍ജി തള്ളി ഹൈക്കോടതി.
വിമാനത്താവളത്തില്‍ ഓട്ടോറിക്ഷ സര്‍വീസ് നടത്തുക എന്നത് മൗലികാവകാശമായി അംഗീകരിക്കാനാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. യാത്രക്കാരെ കൊണ്ടുവരാന്‍ നിയന്ത്രണമില്ലാതെ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് അങ്കമാലി സ്വദേശി പി കെ രതീഷ് നല്കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
മോട്ടോര്‍വാഹന പെര്‍മിറ്റുള്ളതിനാല്‍ വിമനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റുന്നത് വിലക്കാനാകില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. വിമാനത്താവളം നിയന്ത്രിതമേഖലയാണെന്നും അതു ചോദ്യംചെയ്യാനാകില്ലെന്നുമുള്ള കൊച്ചി
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാദം കോടതി അംഗീകരിച്ചു. വിമാനത്താവളങ്ങളിൽ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഹര്‍ജി തള്ളിയത്.
