You are currently viewing മാന്‍ഡോസ് ചുഴലിക്കാറ്റ് : തമിഴ്നാട്ടിൽ ശക്‌തമായ കാറ്റും മഴയും

മാന്‍ഡോസ് ചുഴലിക്കാറ്റ് : തമിഴ്നാട്ടിൽ ശക്‌തമായ കാറ്റും മഴയും

മാന്‍ഡോസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തീരമേഖലയിൽ ശക്തമായി ആഞ്ഞടിച്ചു. തമിഴ്നാട്ടിലെ മഹാബലിപുരത്തിനു സമീപമായാണ് ചുഴലിക്കാറ്റ് വീശിയതു. തീരപ്രദേശ മേഘലയിൽ ശക്‌തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്.

ചെന്നൈയിലും സമീപത്തും കനത്ത മഴയാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദം ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നതു. 65 കിലോമീറ്റര് വേഗതയിലാണ് കാറ്റു വീശുന്നത്.

വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് കാറ്റിന്‍റെ  നീക്കം. വൈകിട്ടോടെ ന്യൂനമർദ്ദം ആയി ശക്തി കുറയുമെന്നാണ് കരുതപ്പെടുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, തിരുവെള്ളൂര്‍,ചെങ്കല്‍പേട്ട്,   കടലൂര്‍ വിഴുപ്പുറം റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ സർക്കാർ നിര്‍ദേശിച്ചിട്ടുണ്ട്.

പുതുചേരി മുതല്‍ ചെന്നൈ വരെയാണ് മാന്‍ഡോസ് ചുഴലിക്കാറ്റിൻ്റെ പ്രധാന സ്വാധീന മേഖല. കേരളത്തില്‍ ഇന്നും നാളെയും മഴ ഉണ്ടാകാൻ സാധ്യതയുണ്ട്.. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.

Leave a Reply