വേനൽ അവധി അടുത്തിരിക്കെ, ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, സന്ദർശക പ്രവാഹം നിയന്ത്രിക്കുന്നതിന് ഇ-പാസ് സംവിധാനം നടപ്പിലാക്കാൻ മദ്രാസ് ഹൈക്കോടതി ജില്ലാ അധികാരികളോട് നിർദ്ദേശിച്ചു.
മെയ് 7 നും ജൂൺ 30 നും ഇടയിൽ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര ആസൂത്രണം ചെയ്യുന്ന വിനോദസഞ്ചാരികൾ ഇ-പാസുകൾ മുൻകൂട്ടി വാങ്ങണമെന്ന് ഇന്ന് പുറപ്പെടുവിച്ച കോടതി ഉത്തരവിൽ പറയുന്നു. ഈ സംവിധാനത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനു ആവശ്യമായ സാങ്കേതിക പിന്തുണ തമിഴ്‌നാട് സർക്കാർ നൽകണമെന്നും മദ്രാസ് ഹൈക്കോടതി ശുപാർശ ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, പ്രദേശവാസികളെ ഈ ആവശ്യകതയിൽ നിന്ന് ഒഴിവാക്കും. വിനോദസഞ്ചാരികൾക്ക് അറിവ് നല്കാൻ ഈ ഇ-പാസുകൾ രാജ്യത്തുടനീളം വിപുലമായി പ്രചരിപ്പിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.