ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉയർന്ന അളവിൽ കീടനാശിനികൾ അനുവദിക്കുന്നുവെന്ന ആരോപണം എഫ്എസ്എസ്എഐ നിഷേധിച്ചു
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉയർന്ന അളവിൽ കീടനാശിനി അവശിഷ്ടങ്ങൾ അനുവദിക്കുന്നുവെന്ന സമീപകാല മാധ്യമ റിപ്പോർട്ടുകൾ ശക്തമായി നിഷേധിച്ചു.
റിപ്പോർട്ടുകൾ “തെറ്റും ദുരുദ്ദേശ്യപരവും” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇന്ത്യ, വാസ്തവത്തിൽ, ആഗോളതലത്തിൽ കീടനാശിനികൾക്കായി ഏറ്റവും കർശനമായ പരമാവധി അവശിഷ്ട പരിധികൾ (എംആർഎൽ) പാലിക്കുന്നുണ്ടെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. സമഗ്രമായ അപകടസാധ്യത വിലയിരുത്തുന്നതിനെ അടിസ്ഥാനമാക്കി വ്യത്യസ്ത ഭക്ഷ്യ ഉൽപന്നങ്ങൾക്കായി എംആർഎൽ-കൾ നിശ്ചയിച്ചിരിക്കുന്ന.
1968-ലെ കീടനാശിനി നിയമത്തിന് കീഴിൽ കേന്ദ്ര കീടനാശിനി ബോർഡും രജിസ്ട്രേഷൻ കമ്മിറ്റിയും മുഖേന കീടനാശിനി ഉപയോഗത്തിന് കൃഷി, കർഷക ക്ഷേമ മന്ത്രാലയം മേൽനോട്ടം വഹിക്കുന്നു. ഉൽപ്പാദനം,സംഭരണം, രജിസ്ട്രേഷൻ, നിയന്ത്രണം നിരോധനം ഇറക്കുമതി , ഗതാഗതം വരെയുള്ള കീടനാശിനികളുടെ മുഴുവൻ ജീവിതചക്രവും ഈ ബോഡി നിയന്ത്രിക്കുന്നു.
ഇന്ത്യയിൽ 295-ലധികം കീടനാശിനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 139 എണ്ണത്തിന് മാത്രമേ സുഗന്ധവ്യഞ്ജനങ്ങളിൽ ഉപയോഗിക്കാൻ അനുമതിയുള്ളൂ. അതുപോലെ, അന്താരാഷ്ട്ര കോഡെക്സ് അലിമെൻ്റേറിയസ് കമ്മീഷൻ 243 കീടനാശിനികൾക്കായി എംആർഎൽ-കൾ സ്ഥാപിച്ചിട്ടുണ്ട്, അതിൽ 75 എണ്ണം സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രം ബാധകമാണ്.
ഒരു കീടനാശിനിക്ക് നിർദ്ദിഷ്ട വിളയെ ആശ്രയിച്ച് വ്യത്യസ്ത എംആർഎൽ-കൾ ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, മോണോക്രോട്ടോഫോസ് എന്ന കീടനാശിനിക്ക് വിവിധ വിളകൾക്ക് വ്യത്യസ്ത എംആർഎൽ-കൾ ഉണ്ട്:
അരി: 0.03 mg/kg
സിട്രസ് പഴങ്ങൾ: 0.2 മില്ലിഗ്രാം / കിലോ
കാപ്പിക്കുരു: 0.1 mg/kg
ഏലം: 0.5 mg/kg
മുളക്: 0.2 മില്ലിഗ്രാം/കിലോ
പുതിയ ശാസ്ത്രീയ ഡാറ്റയെ അടിസ്ഥാനമാക്കി എംആർഎൽ-കൾ നിരന്തരം അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യുന്നുവെന്ന് എഫ്എസ്എസ്എഐ ഊന്നിപ്പറയുന്നു. എംആർഎൽ-കൾ ശാസ്ത്രീയമായി നിലനിൽക്കുകയും ഏറ്റവും പുതിയ അന്താരാഷ്ട്ര നിലവാരം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു എന്ന് ഇത് ഉറപ്പാക്കുന്നു.